ആവേശത്തോടെ താരങ്ങള്‍... സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി തിളക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോല്‍പ്പിച്ച് മുംബൈ; തോല്‍ക്കുമെന്ന് തോന്നിപ്പിച്ച കളിയില്‍ രക്ഷിപ്പിച്ചെടുത്ത സൂര്യകുമാര്‍ യാദവ് താരമായി

ഒരിക്കല്‍കൂടി തോല്‍ക്കുമെന്ന രീതിയിലായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഇന്നലത്തെ തുടക്കം. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി തിളക്കത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനു തോല്‍പ്പിച്ച് മുംബൈ. 174 റണ്‍സെന്ന വിജയലക്ഷ്യം 17.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ സ്വന്തമാക്കി. 51 പന്തില്‍ 102 റണ്‍സുമായി ഔട്ടാകാതെ നിന്നാണു സൂര്യകുമാര്‍ മുംബൈയെ വിജയതീരത്ത് എത്തിച്ചത്. 12 ഫോറും 6 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.
ആദ്യം തോല്‍വി മണത്തതാണ്. 4.1 ഓവറില്‍ ആതിഥേയര്‍ മൂന്നിന് 31 എന്ന നിലയിലായി. ഇഷാന്‍ കിഷന്റെ (7 പന്തില്‍ 9) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. മാര്‍കോ ജാന്‍സന്റെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. നാലാം ഓവറില്‍ രോഹിത് ശര്‍മ (4) മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ 9 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി.
പിന്നീട് ഒത്തുചേര്‍ന്ന തിലക് വര്‍മ (32 പന്തില്‍ 37) സൂര്യ കൂട്ടുകെട്ടാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്. തിലക് ഒരറ്റത്ത് പിന്തുണ നല്‍കി കൊണ്ടിരുന്നു. സൂര്യ സെഞ്ചുറിക്കുന്നതിന് വേണ്ടി സിംഗിള്‍ എടുത്ത് നല്‍കാനും തിലക് മറന്നില്ല. പിന്നാലെ ടി നടരാജനെ സിക്സ് നേടിയ സൂര്യ സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കി. 51 പന്തുകള്‍ നേരിട്ട താരം ആറ് സിക്സും 12 ഫോറും നേടി. തിലകിന്റെ ഇന്നിംഗ്സില്‍ ആറ് ഫോറുകളുണ്ടായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയുമാണ് മുംബൈ ബൗളിങ് നിരയില്‍ തിളങ്ങിയത്. ജസ്പ്രീത് ബുമ്ര മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ആദ്യമത്സരം കളിച്ച അന്‍ഷുല്‍ കാംബോജ് നാലോവറില്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാര്‍ റെഡ്ഡിയാണ് (15 പന്തില്‍ 20) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. അഭിഷേക് ശര്‍മ (11), മായങ്ക് അഗര്‍വാള്‍ (5), ക്ലാസന്‍ (2) എന്നിവരെല്ലാം പരാജയപ്പെട്ടു.
തിലക് വര്‍മ (37), ഇഷാന്‍ കിഷന്‍ (9), രോഹിത് ശര്‍മ (4) എന്നിവരും സൂര്യകുമാറിനു പിന്തുണയേകി. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, മാക്രോ ജാന്‍സന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 173 റണ്‍സ് നേടി.
30 പന്തില്‍ 48 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (35), നിതീഷ് കുമാര്‍ റെഡ്ഡി (20), മാക്രോ ജാന്‍സന്‍ (17), അഭിഷേക് ശര്‍മ (11), ഷഹബാസ് അഹമ്മദ് (10) എന്നിവരും ഇരട്ട അക്കം കുറിച്ചു. മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയും 3 വിക്കറ്റ് വീതവും ജസ്പ്രീത് ബുമ്ര, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മെറ്റീരിയലായി നിരവധി താരങ്ങളുണ്ട്. ടി20 ക്രിക്കറ്റിലെ ഇപ്പോഴത്തെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ നായക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് വാദിക്കുന്നവരുണ്ട്. ഐപിഎല്ലില്‍ അത്രത്തോളം മികച്ചതാണ് സഞ്ജുവിന്റെ നേതൃപാടവം.
എന്നാലിപ്പോള്‍ ഒരു സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ചീഫ് സെലക്റ്റര്‍ എം എസ് കെ പ്രസാദ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം ശ്രേയസ് അയ്യരെയാണ് ഇന്ത്യയുടെ നായകനായി കണ്ടിരുന്നതെന്ന് പ്രസാദ് വ്യക്തമാക്കി. നായകനെന്ന നിലയില്‍ ശ്രേയസ് ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ശ്രേയസ് ബിസിസിഐയുടെ കൃത്യമായ ചിട്ടയിലൂടെയാണ് വളര്‍ന്നത്. നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ വളര്‍ത്തികൊണ്ട് വരികയായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.
https://www.facebook.com/Malayalivartha