Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

ചൈനയില്‍ നിന്നുള്ള കാറ്റിലും വൈറസ്; കിം ജോങ് ഉന്നിന്റെ കണ്ടെത്തല്‍; ചൈനയില്‍ വിശ്വാസം നഷ്ടപ്പെട്ട് ഉത്തരകൊറിയവും; ഉത്തരകൊറിയയുടെ മഞ്ഞ പൊടിക്കാറ്റ് വാദം തള്ളി വിദഗ്ധര്‍; ഉത്തരകൊറിയ ലക്ഷ്യം രാജ്യത്തെ കോവിഡ് വ്യാപനത്തിന് കാരണം ചൈനയെന്നും വരുത്താന്‍

25 OCTOBER 2020 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചൈനയോടുള്ള വിശ്വാസം ലോകരാജ്യങ്ങള്‍ക്ക് നഷ്ടമായിട്ട് നാളുകള്‍ കുറെയായി. പാകിസ്ഥാനുപോലും ഇപ്പോള്‍ ചൈനയെ വിശ്വാസമില്ല. എന്നാല്‍ ഷി ജിന്‍ പിങ്ങിന്റെ അതെ പാതയില്‍ നിങ്ങുന്ന കിം ജോങ് ഉന്നിനുപോലും ചൈനയെ വിശ്വാസമില്ലെന്ന വാര്‍ത്ത അത്ഭുതത്തോടെയാണ് ഇപ്പോള്‍ ലോകം കേള്‍ക്കുന്നത്. തങ്ങളുടെ പൗരന്‍മാര്‍ക്ക് കോവിഡ് സംബന്ധിച്ച് നല്‍കിയ ഏറ്റവും പുതിയ മുന്നറിയിപ്പിലാണ് ഉത്തര കൊറിയന്‍ ചൈനക്കെതിരായ അവിശ്വാസം രേഖപ്പെടുത്തിരിക്കുന്നത്. ചൈനയില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള ഒരു പൊടി കലര്‍ന്ന കാറ്റ് ഉത്തരകൊറിയയുടെ മണ്ണിലൂടെ വീശാന്‍ സാധ്യതയുണ്ട് എന്നും, അന്തരീക്ഷത്തില്‍ ഏറെ നേരം തങ്ങി നില്‍ക്കാനിടയുള്ള ഈ പൊടിയില്‍ കൊറോണ വൈറസിന്റെ അംശം കലര്‍ന്നിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഉത്തരകൊറിയന്‍ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഈ പൊടിക്കാറ്റടങ്ങും വരെ രാജ്യത്തിനുള്ളിലെ 'പുറംപണികള്‍' പാടെ നിരോധിച്ചു കൊണ്ടും ഉത്തരവായിട്ടുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്ത, സര്‍ക്കാര്‍ അംഗീകൃത സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതും ആയ ഔദ്യോഗിക മാധ്യമങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയയില്‍ രോഗസംബന്ധമായ അവകാശവാദങ്ങളില്‍ എല്ലായ്‌പ്പോഴും ഒരു ദുരൂഹത നിലനില്‍ക്കാറുണ്ട്. ലോകമെമ്പാടും സംഹാര താണ്ഡവമാടിയ കൊറോണാ വൈറസിന് ഇന്നുവരെ രാജ്യത്തിനുള്ളിലേക്ക് കടന്നുകയറാന്‍ സാധിച്ചിട്ടില്ല എന്ന വാദമാണ് ഉത്തരകൊറിയയും കിം ജോങ് ഉന്നും ഒരുപോലെ മുന്നോട്ട് വെക്കുന്നത്.

എന്നാല്‍, ഇന്നുവരെ ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ള ശാസ്ത്രജ്ഞരും വൈജ്ഞാനിക സംഘടനകളും കോവിഡിനെ ഈ പൊടിമേഘങ്ങളുമായി ബന്ധിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ ഒരു വാദം തുര്‍ക്ക്‌മെനിസ്ഥാന്‍ കഴിഞ്ഞാല്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ ഉത്തരകൊറിയന്‍ സര്‍ക്കാരാണ്. സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷന്‍ ആണ് പൊതുജനങ്ങള്‍ക്കായി ഇപ്പോള്‍ ഇങ്ങനെ ഒരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

സത്യത്തില്‍ ഇവര്‍ ഈ മഞ്ഞപ്പൊടി എന്ന് പരാമര്‍ശിക്കുന്നത് മംഗോളിയന്‍, ചൈനീസ് മരുഭൂമികളില്‍ നിന്ന് അടിച്ചു പൊന്തുന്ന മണല്‍ത്തരികളെയാണ്. എന്നാല്‍, തൊട്ടപ്പുറത്ത് കിടക്കുന്ന ദക്ഷിണ കൊറിയയിലെ മാധ്യമങ്ങള്‍ ഒന്നടങ്കം ഇങ്ങനെ ഒരു സാധ്യതയെ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് കൊവിഡില്ല എന്ന കിം ജോങ് ഉന്നിന്റെ വാദത്തെപ്പോലും സംശയ ദൃഷ്ടിയോടെയാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ കാണുന്നതും.

കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ഉത്തര കൊറിയയുടെ തിളക്കമാര്‍ന്ന വിജയമാണെന്നാണ് മുമ്പ് കിം ജോങ് ഉന്‍ അവകാശപ്പെട്ടത്. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്തിന്റെ അതിര്‍ത്തി അടയ്ക്കുകയും ആയിരങ്ങളെ ഐസലേഷനിലാക്കുകയും ചെയ്ത് ആറുമാസം പിന്നിടുമ്പോഴായിരുന്നു കിമ്മിന്റെ പ്രതികരണം. ലോകമെമ്പാടും ആരോഗ്യപ്രതിസന്ധി തുടരുന്നതിനിടെയും മാരകമായ വൈറസിനെ പിടിച്ചുകെട്ടാന്‍ പകര്‍ച്ചവ്യാധി വിരുദ്ധ സാഹചര്യം നിലനിര്‍ത്താന്‍ കിം നിര്‍ദേശിച്ചിരുന്നതായി ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ടു ചെയ്തിയിരുന്നു.

എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള ഉപരോധത്തിന് പുറമേ കോവിഡ് മഹാമാരിയും വന്‍ ദുരന്തത്തിലേക്കാണ് ഉത്തര കൊറിയ പോകുന്നതെന്നാണ് യാഥാര്‍ത്യം. കൊറിയയിലെ 26 മില്യന്‍ ജനങ്ങള്‍ വീണ്ടുമൊരു ഭക്ഷ്യക്ഷാമം കൂടി നേരിടേണ്ടിവന്നേക്കും. 1990ല്‍ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് ഉത്തര കൊറിയ ഭരിക്കുമ്പോഴും രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോയിരുന്നു. അതിനു ശേഷം ആദ്യമായാണു ഇത്തരമൊരു പ്രതിസന്ധി വീണ്ടും ഉത്തര കൊറിയയെ തേടിയെത്തുന്നത്. എന്നാല്‍ ഇതു സമ്മതിക്കാന്‍ കിം തയ്യാറല്ല. തങ്ങളുടെ രാജ്യത്ത് കോവിഡ് വന്നത് അടുത്തകാലത്ത് ചൈനയില്‍ നിന്നും കാറ്റടിച്ചപ്പോളാണെന്ന് വരുത്തി തീരിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (1 hour ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (1 hour ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (1 hour ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (1 hour ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (1 hour ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (1 hour ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (2 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (2 hours ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (2 hours ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (6 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (6 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (6 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (6 hours ago)

Malayali Vartha Recommends