ആദ്യ വോട്ടിന്റെ ഓര്‍മയില്‍ നടന് ഗിന്നസ് പക്രു
ഓരോ തിരഞ്ഞെടുപ്പു കാലത്തും ആദ്യമായി വോട്ട് ചെയ്യാന്‍ പോയ അനുഭവം തന്റെ മനസ്സിലേക്കെത്തും എന്നാണ് നടന് പക്രു പറയുന്നത്. പലവിധമായ ആശങ്കകളോടെയാണ് വോട്ട് ചെയ്യാന്‍ പോയത്.
എങ്ങനെ വോട്ട് ചെയ്യും! വോട്ടിങ് യന്ത്രം താഴേക്ക് ഇറക്കി വയ്ക്കാന്‍ പറ്റില്ലല്ലോ! ഉയര്‍ന്നു പൊങ്ങി ഏതെങ്കിലും ചിഹ്നത്തില്‍ കുത്തേണ്ടിവരുമോ... കൂടെയുള്ള ആള് എടുത്തുയര്‍ത്തി വോട്ട് ചെയ്യാന്‍ സഹായിച്ചാല്‍ എന്റെ വോട്ട് ആര്‍ക്കാണെന്നു കാണുകയും ചെയ്യും... ഇങ്ങനെയൊക്കെ മനസ്സില്‍ ആശങ്ക തോന്നി.
എന്നാല്‍ പോളിങ് ബൂത്തിലെത്തിയ തന്നെ കണ്ടയുടന്‍ ഉദ്യോഗസ്ഥന് എഴുന്നേറ്റു. അദ്ദേഹം അവിടെയുണ്ടായിരുന്ന ബെഞ്ച് വോട്ടിങ് യന്ത്രത്തിന്റെ സമീപത്തു ക്രമീകരിച്ചു. അതില്‍ കയറിനിന്നു വോട്ട് ചെയ്യാന്‍ അനുവദിച്ചു. ശരിക്കും അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ഇത്രയും വലിയ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം മനസ്സു നിറയെ.
അന്ന് ഉദ്യോഗസ്ഥര്‍ കൈ വിരലില്‍ മഷി പുരട്ടാന്‍ ശരിക്കും വിഷമിച്ചു. വിരലിലെ നഖം കണ്ടുപിടിക്കാന്‍ അവര്‍ ബുദ്ധിമുട്ടി. നഖത്തില്‍ തന്നെ പുരട്ടണം എന്ന് പക്രു പറയുക കൂടി ചെയ്തതോടെ ഉദ്യോഗസ്ഥര്‍ കുഴങ്ങുകയും ചെയ്തു. ആദ്യ വോട്ട് ചെയ്തു പുറത്തിറങ്ങി വന്നപ്പോള്‍ ലഭിച്ച സ്വീകരണം എന്നും ആവേശമാണെന്ന് പറയുന്നു പക്രു.
https://www.facebook.com/Malayalivartha