നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപി. പത്തനംതിട്ട ജില്ലയുടെ പേര് 'ശബരിമല' ജില്ലയെന്നാക്കുമെന്ന് പ്രകടനപത്രിക....
നിയമസഭാ തിരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപി. പത്തനംതിട്ട ജില്ലയുടെ പേര് 'ശബരിമല' ജില്ലയെന്നാക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. ശബരിമല തന്നെയാകും ഇക്കുറിയും മുഖ്യ പ്രചാരണായുധം.
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തും, ലവ്ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം തുടങ്ങിയ വാഗ്ദാനങ്ങളും ബി.ജെ.പിയുടെ തിരഞ്ഞടുപ്പ് പ്രകടനപത്രികയിലുണ്ട്.
കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നേ പ്രകടനപത്രികയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.
നികുതി ഏകീകരിച്ചാല്‍ 60 രൂപക്ക് താഴെ പെട്രോള്‍ നല്‍കാമെന്നും അതിനാല്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് മറ്റൊരു വാഗ്ദാനം.
ലവ്ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മാതൃകയിലാകും നിയമ നിര്‍മ്മാണം കൊണ്ടുവരുക.
അതിനു പുറമെ ഇക്കുറിയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിഷയമാക്കുന്നുണ്ട്. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ പ്രത്യേക നിയമനിര്മ്മാ ണം നടത്തുമെന്ന് പ്രകടന പത്രികയിലുണ്ട്.
https://www.facebook.com/Malayalivartha