എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്ക് പോകാനെത്തിയ 25 കാരിയായ തൃശൂര്‍ സ്വദേശിനിയുടെ ദേഹപരിശോധനയ്ക്കിടെ അടിവസ്ത്രങ്ങള്ക്കുള്ളില് ചെറിയ പായ്ക്കറ്റുകളായി ഒളിപ്പിച്ചിരുന്നത് ഒരു കിലോഗ്രാം കഞ്ചാവ്! വിമാനത്താവളത്തില്‍ യുവതി പിടിയിലായതോടെ പുറത്ത് വരുന്നത്...
നെടുമ്പാശേരി വിമാനത്താവളത്തില്‍ കഞ്ചാവ് വേട്ട. അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ യുവതിയെ പിടികൂടി.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനിലേക്ക് പോകാനെത്തിയ 25 കാരിയായ യുവതിയാണ് പിടിയിലായത്.
ദേഹപരിശോധനയ്ക്കിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥയാണ് അടിവസ്ത്രങ്ങള്ക്കുള്ളില് ചെറിയ പായ്ക്കറ്റുകളായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
തുടര്‍ന്ന് യുവതിയെ നെടുമ്ബാശേരി പോലീസിന് കൈമാറി. പിടികൂടിയ കഞ്ചാവും സി ഐ എസ് എഫ് പോലീസിനെ ഏല്‍പ്പിച്ചു.
യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. യുവതിയില്‍ നിന്നും ലഹരിക്കടത്ത് സംഘത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha