ഇൻസ്റ്റാഗ്രാമിൽ വൈറലാകാൻ ബൈക്കിൽ പെൺകുട്ടികളുടെ അഭ്യാസപ്രകടനം; ട്രാഫിക് നിയമം ലംഘിക്കുന്ന വീഡിയോയ്ക്ക് പിഴ ചുമത്തി പോലീസ്
സോഷ്യൽ മീഡിയയിൽ ഏതെങ്കിലും രീതിയിൽ വൈറലാക്കൻ ശ്രമിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. ഉത്തർപ്രദേശിലെ ഖാസിയാബാദിൽ വൈറലാകാനായി ബൈക്കിൽ അഭ്യാസ പ്രകടനം കാണിച്ച രണ്ടു യുവതികൾക്കാണ് പണികിട്ടിരിരിക്കുന്നത്. അഭ്യാസപ്രകടനം കാണിക്കുന്ന വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ പിഴ യിട്ടിരിക്കുകയാണ് പോലീസ്.
യുവതികളുടെ അഭ്യാസപ്രകടനം ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് 28,000 രൂപ പിഴയിട്ടത്. ഗുസ്തിക്കാരിയായ സ്നേഹ രഘുവന്‍ശിയാണ് ബൈക് ഓടിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരെ നേടി എടുത്ത ശിവാങ്കി ദബാസ് ഇവരുടെ തോളില്‍ കയറിയിരുന്ന് അഭ്യാസ പ്രകടനം കാണിക്കുന്നത്. ഇരുവര്‍ക്കും എതിരെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ബൈക് ഓടിക്കുന്ന യുവതിയുടെ തോളില്‍ മറ്റൊരു യുവതി ഇരുന്ന് അഭ്യാസപ്രകടനം നടത്തുന്നതാണ് വൈറലായ വിഡിയോയുടെ ഉള്ളടക്കം.സ്നേഹ രഘുവന്‍ഷിയുടെ മാതാവ് മഞ്ജു ദേവിക്ക് 11,000 രൂപയുടെയും ബൈകിന്റെ ഉടമസ്ഥാനായ സഞ്ജയ് കുമാറിന് 17,000 രൂപയുടെയും ചെല്ലാൻ അയക്കുകയായിരുന്നു പോലീസ്. സ്നേഹക്കും ശിവാങ്കിക്കും ലേണേഴ്സ് ലൈസന്‍സ് മാത്രമാണുള്ളതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
https://www.facebook.com/Malayalivartha