ഇനി വോയിസ് മെസേജിന്റെ സ്പീഡും കൂട്ടാം, തീം കളറും മാറ്റാവുന്നതാണ്; പുതിയ ഫീച്ചറുമായി വാട്സാപ്പ്
ദിനംപ്രതി സോഷ്യൽമീഡിയ വളർന്നുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് താല്പര്യം കൂടാനായി നിരവധി മാറ്റങ്ങളും വരുത്താറുണ്ട്. ഓരോ ആപുകളിലും അപ്ഡേഷനുകളിലൂടെ മാറ്റങ്ങളും വരാറുണ്ട്. ഇത്തരത്തിലെ മാറ്റത്തിൽ തങ്ങൾ ഒട്ടും പിന്നിൽ അല്ലെന്ന് അറിയിച്ചിരിക്കുകയാണ് വാട്സാപ്പ്.
പുതിയ രണ്ട് ഫീച്ചറുകളുമായാണ് വാട്സാപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. തീമിന്റെ കളറുകള്‍ മാറ്റാനും വോയിസ് മെസേജുകള്‍ വ്യത്യസ്ത സ്പീഡുകളില്‍ കേള്‍ക്കാനും കഴിയുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
നിലവിൽ വാട്സാപ്പിൽ ഡാര്‍ക്, ലൈറ്റ് എന്നിങ്ങനെ രണ്ട് തീമാണുളളത്. ഇത് പല കളറുകളിലേക്ക് മാറ്റാന്‍ കഴിയും എന്നതാണ് ഒരു പുതിയ ഫീച്ചറിന്റെ എടുത്ത് പറയേണ്ട സവിശേഷതയും.
നിലവിലുളള നിറം മാറ്റി പല കളറുകള്‍ തിരഞ്ഞെടുക്കാനുളള സൗകര്യത്തിനൊപ്പം ചാറ്റ് ബബിളുകളുടെ കളറും മാറ്റാന്‍ സാധിക്കും. ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്.
പ്രയോഗ്യത്തിൽ എന്നുവരുമെന്ന കാര്യം ഇതുവരെയും തീരുമാനമായിട്ടില്ല. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക്ക് സ്പീഡ് കൂട്ടുവാന്‍ സാധിക്കുന്ന ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
നമുക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ 1x, 1.5x, 2x എന്നിങ്ങനെ മൂന്ന് സ്പീഡുകളില്‍ ക്രമീകരിച്ച് കേള്‍ക്കുവാന്‍ സാധിക്കും.
വാട്ട്സ്ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ 40 കോടിയിലേറെ പേരാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. സ്വകാര്യതാ നയത്തെ തുടര്‍ന്ന് വലിയ രീതിയിലുളള കൊഴിഞ്ഞുപോക്ക് വാട്സാപ്പ് ഉപഭോക്താക്കളില്‍ ഉണ്ടായിട്ടുണ്ട്.
ഇതിന് തടയിടാന്‍ എന്നവണ്ണം നിരവധി അപ്ഡേറ്റുകളാണ് വാട്സാപ്പ് കഴിഞ്ഞ മാസങ്ങളിലായി അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha