ഞാൻ അവനോടുകൂടി ജീവിക്കാൻ പോകുകയാണ് മറ്റൊരു വിവാഹം എനിക്ക് പറ്റില്ല, എന്ന് പറഞ്ഞതിനുശേഷം ഞാൻ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു; ആദ്യമായി വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രകൃതി
സീരിയൽ താരം പ്രകൃതിയുടെ വിവാഹവും വിവാഹ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് കാരണമായതായിരുന്നു. അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ഫോട്ടോകൾ വൈറലായതോടെയാണ് വിവാഹക്കാര്യം സഹപ്രവർത്തകരും ആരാധകരും അറിഞ്ഞത്.
എന്റെ മാതാവ് സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷാണു വരൻ. ഏപ്രിൽ 1 ന് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. അരയന്നങ്ങളുടെ വീട് എന്ന സീരിയലിന്റെ സെറ്റിൽവച്ചായിരുന്നു വിഷ്ണുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും.
ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ബാല താരമായാണു തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയെ ആണ് ഈ സീരിയലിൽ അവതരിപ്പിച്ചത്. തുടർന്ന് നിരവധി സീരിയലുകളിൽ ബാലതാരമായ തിളങ്ങി. പിന്നീടായിരുന്നു നായിക വേഷങ്ങളിലേക്ക് എത്തുന്നത്.
അനുശ്രീ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് അഭിനയ രംഗത്ത് എത്തിയതോടുകൂടിയാണ് പേര് മാറ്റി പ്രകൃതി എന്നാക്കുന്നത്.
ഇപ്പോളിതാ തരാം തന്റെ വിവാഹ വിശേഷങ്ങളെ കുറിച്ച് ആദ്യമായി തുറന്ന് പറയുകയാണ്. വിഷ്ണുവിന്റെ ക്യാരക്ടർ കണ്ടായിരുന്നു ഇഷ്ട്ടം തോന്നിയത്. അല്ലാതെ സ്റ്റാറ്റസോ, സമ്പാദ്യമോ, ജോലിയോ ഒന്നും നോക്കിയായിരുന്നില്ല. അവന്റെ വാക്കുകളും ചിന്തകളുമാണ് അവനിലേക്ക് അടുക്കുവാനുള്ള കാരണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
പ്രണയത്തിലായി ഒരുമാസത്തിനുള്ളിൽ വീട്ടിൽ പറഞ്ഞിരുന്നെങ്കിലും എതിർപ്പുകളായിരുന്നു. എന്നാൽ വിഷ്ണുവിന്റെ വീട്ടിൽ നിന്നും നല്ലൊരു പ്രതികരണമായിരുന്നു എന്നാണ് പ്രകൃതി പറയുന്നത്. തന്റെ അമ്മയുമായി വിഷ്ണു സംസാരിച്ചിട്ടും മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
തുടർന്ന് വീട്ടുകാർക്ക് തങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള അഭിപ്രായം കുറച്ചുകാലത്തേക്കുള്ള പ്രണയമായിരിക്കും, ഈ വർക്ക് കഴിയുമ്പോൾ തീരും എന്നായിരുന്നു. കൂടാതെ ഒരു വർഷം കാത്തിരിയ്ക്കാനും പറഞ്ഞിരുന്നു.
ഒരുവർഷം കഴിഞ്ഞതിനു ശേഷവും വീട്ടിലെ എതിർപ്പുകൾക്ക് മാറ്റമില്ലായിരുന്നു. കൂടാതെ വേറെ വിവാഹം കഴിക്കാനും വീട്ടുകാർ താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ വേറെ വിവാഹം കഴിക്കാൻ താല്പര്യമില്ല. വിഷ്ണുവിനോടൊപ്പമേ ജീവിക്കൂ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇതോടുകൂടി പ്രശ്നങ്ങൾ കൂടുകയും ചെയ്തു.
പ്രശ്നങ്ങൾ കൂടിയപ്പോൾ 'ഞാൻ അവനോടുകൂടി ജീവിക്കാൻ പോകുകയാണ് മറ്റൊരു വിവാഹം എനിക്ക് പറ്റില്ല, എന്ന് പറഞ്ഞതിനുശേഷം താൻ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. വീട്ടിൽ എല്ലാവരോടും ഇക്കാര്യം പറഞ്ഞിട്ടായിരുന്നു ഇറങ്ങിയത്. വീട്ടുകാർ തടയാൻ ശ്രമിച്ചിരുന്നെങ്കിലും തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു എന്നായിരുന്നു പ്രകൃതിയുടെ വാക്കുകൾ.
ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് അനുശ്രീ ഇപ്പോൾ.
https://www.facebook.com/Malayalivartha