മന്‍സൂര്‍ വധ കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും! യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒളിവില്‍... കൊലപാതകത്തിന് ശേഷം വിലാപയാത്രയ്ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളും പൊലീസ് അന്വേഷിക്കും; അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും...
മന്‍സൂര്‍ വധം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഇസ്മായിലിനാണ് അന്വേഷണ ചുതമല. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും.
പൊലീസ് കമ്മിഷണര്‍ ആര് ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം പ്രതികളെ കണ്ടുപിടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ശേഷം വിലാപയാത്രയ്ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളും പൊലീസ് അന്വേഷിക്കും.
മന്‍സൂര്‍ വധത്തില്‍ കസ്റ്റഡിയിലായ സി പി എം പ്രവര്ത്തകന് ഷിനോസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് നിന്ന് കിട്ടിയ വാളുപയോഗിച്ചല്ല വെട്ടിയതെന്നും ഇത് അക്രമികളുടെ കയ്യില്‍ നിന്നും വീണുപോയ ആയുധമാകാമെന്നും പൊലീസ് പറയുന്നു.
അതേസമയം, വിലാപയാത്രയ്ക്കിടെ സി പി എം ഓഫീസുകള്‍ തകര്‍ത്ത സംഭവത്തില്‍ ഇരുപത്തിയൊന്നോളം ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലടുത്തിട്ടുണ്ട്.
വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂര്‍ പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലാണ് എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. കാല്‍മുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തല്‍. ഇടത് കാല്‍മുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്.
https://www.facebook.com/Malayalivartha