ജീവനക്കാർ എത്തും മുൻപ് തന്നെ ബാങ്കിലെത്തി! പിന്നാലെ കണ്ടത് ഭയാനകമായ കാഴ്ച്ച.. കാനറാ ബാങ്കിന്റെ തൊക്കിലങ്ങാടി ശാഖയിലെ ആത്മഹത്യയില്‍ ജീവനക്കാരേയും ബന്ധുക്കളേയും ചോദ്യം ചെയ്യും! സ്വപ്നയുടെ മരണത്തിന് പിന്നിൽ സംഭവിച്ചതെന്ത്? അന്വേഷണം ഊർജിതമാക്കി പോലീസ്
കാനറ ബാങ്കിന്റെ കണ്ണൂർ തൊക്കിലങ്ങാടി ശാഖ മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്.
മൃതദേഹം കൂത്ത്പറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യാ കാരണം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ തന്നെ സ്വപ്ന ബാങ്കില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് തൂങ്ങി മരിച്ചതെന്നാണ് സൂചന.
കുടുംബ പ്രശ്നമുണ്ടോ എന്ന് കണ്ടെത്താനും അന്വേഷണം തുടരും. ബാങ്കിലെ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha