സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍! മാസ്ക് കൃത്യമായി ഉപയോഗിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും എതിരെ പോലീസ് നടപടി തുടങ്ങി; മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്റീന്; എട്ടാംദിവസം പരിശോധന.. വീണ്ടും ഫൈനും വാഹനം പിടിച്ചെടുക്കലും
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. മാസ്ക് കൃത്യമായി ഉപയോഗിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും എതിരെ പോലീസ് നടപടി എടുത്തു തുടങ്ങി.
സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരല്‍ അനുവദിക്കില്ല. കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. പോലീസിന് കിട്ടിയ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തിരുന്നു.
വ്യാഴാഴ്ച മാത്രം 236 കേസുകളാണ് എടുത്തത്. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു.
മുഖാവരണം ധരിക്കാത്തതിന് 862 പേര്‍ക്ക് പിഴചുമത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന് കേരളത്തില്‍ ഏഴുദിവസത്തില്‍ കൂടുതല്‍ കഴിയുന്നുണ്ടെങ്കില്‍ ആദ്യ ഏഴുദിവസം ക്വാറന്റീനില്‍ കഴിയുകയും എട്ടാംദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വേണം.
ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തേയുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് അറിയിച്ചു. പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കും.
കഴിഞ്ഞദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ 60,554 പരിശോധന നടത്തി. സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂവെന്നാണ് കണക്കാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് തിരക്കുകളില്‍ വ്യാപൃതരായിരുന്നവര്‍ പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha