രാവിലെ ഉറക്കം ഉണര്‍ന്ന ഭര്‍ത്താവ് കണ്ടത് ചിന്നമ്മ കിടപ്പുമുറിയിലെ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിൽ! വായില്‍ തുണി തിരുകി, കാലുകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ അനക്കമില്ലാതെ കിടക്കുന്ന ഭാര്യയെ കണ്ട് അലറിവിളിച്ചു; വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്ന നിലയിൽ കണ്ടപ്പോൾ തോന്നിയ സംശയം; ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; നടുക്കം വിട്ടുമാറാതെ കട്ടപ്പനയിലെ നാട്ടുകാർ
ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചിന്നമ്മയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. നാലുപെണ്മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടുപേര്‍ വിദേശത്താണ് ഉള്ളത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു നിലയിലുള്ള വീട്ടില്‍ താഴത്തെ നിലയിലാണ് ചിന്നമ്മ കിടന്നത്. ഭര്‍ത്താവ് ജോര്‍ജ് മുകളിലെ നിലയിലുമായിരുന്നു കഴിഞ്ഞ ദിവസം ഉറങ്ങാന്‍ കിടന്നത്.
രാവിലെ ഉറക്കം ഉണര്‍ന്ന ഭര്‍ത്താവ് ജോര്‍ജാണ് ചിന്നമ്മയുടെ മൃതദേഹം ആദ്യം കണ്ടത്. കിടപ്പുമുറിയിലെ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ചിന്നമ്മയെ ഭര്‍ത്താവ് ജോര്‍ജ് കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഭര്‍ത്താവ് ജോര്‍ജ് മൊഴി നല്‍കിയിട്ടുണ്ട്. വീട്ടമ്മയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്ത്തിലൂടെ വ്യക്തമാകുന്നത്.
മോഷണ ശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നു. മുഖത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഫൊറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി.
https://www.facebook.com/Malayalivartha