ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും മൂന്നു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു.. ഇടക്ക് ഇവർ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ്... അതുകൊണ്ട് ഞാൻ ഉണ്ണിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു.. നെഞ്ചുപൊട്ടുന്ന വേദനയോടെ... മുന്നിട്ടിറങ്ങി ഉണ്ണിയുടെ ആദ്യ ഭാര്യ! ദയ അശ്വതിയുടെ രണ്ടാം വിവാഹത്തിൽ സംഭവിച്ചത്....
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ കവർന്ന മത്സരാർത്ഥിയാണ് ദയ അശ്വതി. വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക് മുൻപായിരുന്നു താരം രണ്ടാമതും വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നത്. വരന്റെ ഒപ്പം നിന്ന് ചിത്രങ്ങൾ പങ്കുവെച്ച ശേഷം ദയ തന്നെ തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് വാർത്തകൾ സോഷ്യൽമീഡിയയിൽ പങ്കു വെച്ചത്. എന്നാലിപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.
ഉണ്ണിയുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുകയാണ് എന്ന പറഞ്ഞുകൊണ്ട് ദിയ പങ്കു വെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു...
എൻ്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന് എന്ന് പറഞ്ഞായിരുന്നു ദയ അശ്വതിയുടെ കുറിപ്പ് തുടങ്ങുന്നത്. ഞാൻ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്. പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേർപിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി.
പക്ഷെ മൂന്നു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവർ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞുവെന്ന് ദയ പറയുന്നു. അതുകൊണ്ട് തന്നെ ഞാൻ ഉണ്ണിയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുകയാണ്. വേർപിരിക്കാൻ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവർ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയിൽ നിന്നും വക്കിൽ നോട്ടീസ് അയച്ചതിനാലും ആണ് ഞാൻ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്.
പക്ഷെ, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതിൽ ഞാൻ സന്തോഷിക്കുന്നു. കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിൻ്റെ വിഷമം. ഇനി ഇന്ന് മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല.
ഇതിൽ ഞാൻ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാൻ ഞാൻ ഒരു കാരണം ആയിഎന്ന് പറയാനും കേൾക്കാനും ആണ് എനിക്കിഷ്ട്ടം.
ഞാൻ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോൾ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട് എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്. നിരവധി പേരാണ് ദയയുടെ പോസ്റ്റിന് കീഴില്‍ അഭിപ്രായങ്ങള്‍ പറഞ്ഞെത്തിയത്. പൊതുജനം പലവിധം, പല രീതിയിലുള്ള അഭിപ്രായങ്ങളുണ്ടാവും. പല ചിന്തകളുമുണ്ടാവും. ഇത് എന്റെ ജീവിതമാണ്, എന്റെ തീരുമാനവുമെന്നുള്ള മറുപടിയായിരുന്നു ദയ നല്‍കിയത്.
ഉണ്ണി എന്ന ആളുടെ ജീവിതത്തിലെ ചെറിയ പിണക്കത്തില്‍ പോലും ദയ വിഷയമായി വന്നേക്കാം, നിങ്ങളുടെ വിഷമഘട്ടം മാറട്ടെ, ഇനി മറ്റൊരാളുടെ കൂടെ നിങ്ങളെ കാണുമോയെന്ന ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്.
ദയ അശ്വതി ആദ്യകാലങ്ങളിൽ സിനിമകളിൽ സൈഡ് ആർട്ടിസ്റ്റായി നിറഞ്ഞ ദയ പിന്നീടാണ് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കുന്നതും ബഹ്റൈനിൽ ജോലിക്കായി പോകുന്നതും. പാലക്കാട് എന്ന നഗരത്തിലെ മുണ്ടൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നുള്ള ദയ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമാണ്. എന്നാൽ ഇപ്പോൾ തനിക്ക് അമ്മയോ അച്ഛനോ, ഭർത്താവോ കൂടപ്പിറപ്പുകളോ ഒപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളത്.
പതിനാറു വയസ്സുള്ളപ്പോൾ ആണ് താൻ വിവാഹിത ആകുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാൽ അഞ്ചു വര്‍ഷം മാത്രമായിരുന്നു ആ ബന്ധം ഉണ്ടായിരുന്നതെന്നും, ഇപ്പോൾ മക്കൾ ഭർത്താവിനൊപ്പം ആണെന്നും താരം തന്നെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha