Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

1970 ലെ ചരിത്രം കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കുന്നു; വി.ഡി. സതീശന്‍ എത്തി ഇനി കെ സുധാകരന്‍ കൂടി എത്തണം; കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തകരുമ്പോള്‍ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ്; കോണ്‍ഗ്രസില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്

22 MAY 2021 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആകുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ തലമുറമാറ്റമെന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള തലമുറമാറ്റം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമല്ല. മുമ്പ് കോണ്‍ഗ്രസില്‍ തലമുറമാറ്റമുണ്ടായിട്ടുണ്ട്. ഇവിടെ സംഭവിക്കുന്നത് അതിന്റെ ആവര്‍ത്തനം മാത്രമാണ്. 1970-കളില്‍ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെ അന്നത്തെ യുവനിര ഒന്നിച്ചുനിന്ന് തലമുറ മാറ്റത്തിനായി വാദിച്ചു. അന്നത്തെ മുതിര്‍ന്ന നേതാക്കളെ വെട്ടിമാറ്റി യുവത്വം കോണ്‍ഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തു എന്നതാണ് ചരിത്രം.

ഇന്ന് അത്തരമൊരു തലമുറ മാറ്റത്തിന്റെ ആദ്യ സൂചനയാണ് വി.ഡി സതീശനിലൂടെ പുറത്ത് വുന്നത്. പുതിയ പ്രതിപക്ഷ നേതാവ് വന്നതുപോലെ പുതിയ കെ.പി.സി.സി പ്രസിഡന്റും പുതിയ യു.ഡി.എഫ് കണ്‍വീനറും പാര്‍ട്ടിക്കുണ്ടാകുമെന്ന് വ്യക്തമായ സൂചന ഹൈക്കമാന്‍ഡ് നല്‍കി കഴിഞ്ഞു. അത് ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറത്ത് നിന്നാകുമ്പോള്‍ പുതിയ ഉണവ് കോണ്‍ഗ്രസസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആകുമെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് കെ. സുധാകരന്റെ നേതൃത്വത്തില്‍ ഒരു ടീം കെ.പി.സി.സിയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, ഹൈബി ഈഡന്‍, റോജി എം. ജോണ്‍, സി.ആര്‍. മഹേഷ്, ടി. സിദ്ദീഖ് എന്നിങ്ങനെ പോകുന്ന യുവനിരയായിരിക്കും വി.ഡി. സതീശനും സുധാകരനും ഒപ്പം കോണ്‍ഗ്രസിനെ ഇനി നയിക്കുക.

രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനത്തില്‍ ഹൈക്കമാന്റിന് മതിപ്പ് തന്നെയാണ്. അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ സര്‍ക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നും ഹൈക്കമാന്റ് സമ്മതിക്കുന്നുണ്ട്. കൂടാതെ മുതിര്‍ന്ന നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ശക്തമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ ഗ്രൂപ്പ് രഹിത നേതൃത്വമെന്ന അണികളുടെയും യുവനേതൃത്വം എന്ന യുവ എം.എല്‍.എമാരുടെയും സമ്മര്‍ദ്ദത്തിന് ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു.

ചെന്നിത്തലയ്ക്കായി മുതിര്‍ന്നവര്‍ ശക്തമായി സമ്മര്‍ദ്ദം ചൊലുത്തിയപ്പോള്‍ ഒരു പടി കൂടി കടന്ന് സൈബര്‍ ഇടങ്ങളെ കൂടി കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് നേരിട്ട് നിവേദനം നല്‍കിയായിരുന്ന യുവനേതൃത്വം സതീശനായി പടപൊരുതിയത്. എ.ഐ.സി.സി. ആസ്ഥാനത്തേക്ക് തലമുറമാറ്റത്തിനായി മുറവിളികൂട്ടുന്ന സന്ദേശങ്ങളുടെ കൂട്ടപ്രവാഹമായിരുന്നു.

കോണ്‍ഗ്രസില്‍ ഏറെക്കുറെ ഒറ്റയാനാണ് സതീശന്‍. ഒരിക്കല്‍ 'ഐ' ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയുടെ വലംകൈയായിരുന്നു സതീശന്‍. പിന്‍കാലത്ത് ഗ്രൂപ്പ് സമവാക്യങ്ങളില്‍നിന്ന് സതീശന്‍ പുറത്തുകടന്നു. ആ സതീശനെയാണ് ഇന്ന് ചെന്നിത്തലയെ തള്ളി പ്രതിപക്ഷത്തെ നയിക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ചിരിക്കുന്നത്. ഹരിത എം.എല്‍.എ. എന്ന നിലയില്‍ പേരെടുത്ത സതീശന്‍ പാര്‍ട്ടിക്ക് അതീതമായി സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നയാളാണ്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുവരുന്നു. ഇതുവരെ അഴിമതിയോ ആരോപങ്ങളോ സതീശന്റെ പേരില്‍ പുറത്തുവന്നിട്ടില്ല.

അങ്ങനെയൊരാള്‍ നേതൃത്വ സ്ഥാനത്തേക്ക് വരുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.ഒരു തവണ പോലും മന്ത്രിയായിട്ടില്ലാത്ത ആളാണ് വി.ഡി. സതീശന്‍. അങ്ങനെയൊരാളെ തന്നെ ഹൈക്കമാന്റ് ഉയര്‍ത്തികൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം തന്നെ പ്രതീക്ഷിക്കാം. അത്തരമൊരുമാറ്റം സുധാകരനിലും ഉടന്‍ തന്നെ എത്തിച്ചുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായ കെ. സുധാരന്‍ എം.പിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ജില്ലാ ഭാരവാഹികളും ആവശ്യപ്പെടുന്നത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കളുടെ മൗനാനുവാദത്തോടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരനോളം പോന്ന മറ്റൊരാള്‍ കേരളത്തിലില്ല എന്നാണ് ഇതിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്.

പാര്‍ട്ടിയുടെ തിരിച്ച് വരവിന് സംഘടന അടിമുടി മാറണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട്. സി.പി.എമ്മും മുന്നണിയും മന്ത്രിസഭ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തിട്ടും സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്തത് നിലവിലുള്ള പ്രസിഡന്റിന്റെ കാര്യക്ഷമതയില്ലായ്മയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരവുമാണ് ചൂണ്ടിക്കാട്ടുന്നത്. നെഞ്ചു വിരിച്ച് സി.പി.എമ്മിനെ നേരിടാന്‍ സുധാകരന്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് പൊതുവെ ഉയര്‍ന്നു വരുന്ന വികാരം. ഇവരോടൊപ്പം പി.ടി. തോമസും മുഖ്യധാരയില്‍ ഉണ്ടാകണമെന്ന ആവശ്യവും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടും ബൈക്കും തീയിട്ട സംഭവത്തില്‍ യുവതി അറസ്റ്റില്‍  (1 hour ago)

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് കാല്‍ വഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു  (1 hour ago)

പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസ്...പ്രതി രാഹുല്‍ മുമ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ  (1 hour ago)

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്... തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം..ശക്തമായ ഒഴുക്കിൽപെട്ടു ഒരു വിദ്യാർഥ  (7 hours ago)

ഗാസയിലെ റഫയിൽ വെച്ച് ഇസ്രായേൽ വെടിപെപ്പ് വെടിയുതിർത്ത് കൊല്ലപ്പെട്ട മുൻ ഇന്ത്യൻ ആർമി ഓഫീസർ കൊല്ലപ്പെട്ട സംഭവത്തിൽ ഐക്യരാഷ്ട്രസഭ ഇന്ത്യയോട് മാപ്പ് പറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്... ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്  (8 hours ago)

കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഡ്രൈവർ യദുവിനെ വീണ്ടും അറസ്റ്റു ചെയ്യാൻ...?. ഈ കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർക്കുന്നതിന് വേണ്ടിയാണ് ഇത്..  (8 hours ago)

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (8 hours ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (8 hours ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (8 hours ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (8 hours ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (9 hours ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (9 hours ago)

Malayali Vartha Recommends