Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം ഈ മണ്ഡലത്തിലെ മുഴുവന്‍ മനുഷ്യരുടെയും ന്യായവും നീതിയുക്തവുമായ എന്ത് ആവശ്യത്തിനും എന്റെ പിന്തുണയുണ്ടായിരിക്കും... മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളെ എന്റെ കാലവധിയുടെ പരിധിയിലും കഴിവിന്റെ പരമാവധിയിലും സാക്ഷാത്ക്കരിക്കാന്‍ പരിശ്രമിക്കുമെന്ന് കെ. കെ രമ

24 MAY 2021 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളെ എന്റെ കാലവധിയുടെ പരിധിയിലും കഴിവിന്റെ പരമാവധിയിലും സാക്ഷാത്ക്കരിക്കാന്‍ പരിശ്രമിക്കുമെന്ന് കെ. കെ രമ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരേ ,

വടകര നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധിയായി ഞാന്‍ നാളെ ചുമതലയേല്‍ക്കുകയാണ്.

ആ ദൗത്യത്തിന് മുന്‍പായി ഒരിക്കല്‍ കൂടെ എല്ലാവരെയും നേരില്‍ കാണണമെന്ന് തന്നെയായിരുന്നു ആഗ്രഹം. ഈ കോവിഡ് മഹാമാരികാലത്തു അതിന്റെ സാധ്യതയെകുറിച്ചു ഞാന്‍ പറയേണ്ടതില്ലല്ലോ..
ഒരു മകളായി, കൂടപ്പിറപ്പായി നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയും വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതല്ല. അതാണ് ഈ വിജയമെന്നത് എന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുകയാണ്.
നേരിന്റെ ബദല്‍രാഷ്ട്രീയത്തിനായി പൊരുതി വീണ എന്റെ ജീവിത സഖാവ് ടി.പി. ചന്ദ്രശേഖരന്റെ രണധീര സ്മൃതികള്‍ക്ക് കാവലിരിക്കുകയായിരുന്ന എന്റെ പ്രിയ സഖാക്കള്‍, അവരാണീ പോരാട്ടവഴിയില്‍ എന്റെ ചുവടുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്.

ഒരു പ്രലോഭനത്തിനും ഭീഷണികള്‍ക്കും വഴങ്ങാതെ ടി.പി. ചന്ദ്രശേഖരന്റെ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന പ്രിയപ്പെട്ടവരെ ഇത് നിങ്ങളുടെ വിജയമാണ്.

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുന്നണികളുടെയും ഭാഗമായി നിന്നുള്ള മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഒരു ജനപ്രതിനിധി മണ്ഡലത്തിലെ മുഴുവനാളുകളെയുമാണ് പ്രതിനിധീകരിക്കുന്നത്.

കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം ഈ മണ്ഡലത്തിലെ മുഴുവന്‍ മനുഷ്യരുടെയും ന്യായവും നീതിയുക്തവുമായ എന്ത് ആവശ്യത്തിനും എന്റെ പിന്തുണയുണ്ടായിരിക്കും.
മണ്ഡലത്തിലെ ജനങ്ങളുടെ ഏത് പ്രയാസത്തിലും എന്ത് പൊതു പ്രശ്‌നങ്ങളിലും ഏത് സമയത്തും സമീപിക്കാവുന്ന ഒരു ജനപ്രതിനിധിയായിരിക്കുമെന്നതാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആദ്യ വാക്ക്.

മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളെ എന്റെ കാലവധിയുടെ പരിധിയിലും കഴിവിന്റെ പരമാവധിയിലും സാക്ഷാത്ക്കരിക്കാന്‍ പരിശ്രമിക്കും.

വികലമായ വികസനാഘോഷങ്ങളുടെ ഇരകളായി ജീവിതത്തിന്റെ പുറമ്ബോക്കുകളിലെറിയപ്പെട്ട മനുഷ്യര്‍, സാമൂഹ്യവും സാമ്ബത്തികും സംഖ്യാപരവുമായ സ്വാധീനശേഷിയില്ലായ്മകളാല്‍ രാഷ്ട്രീയ മുഖ്യധാരകളുടെ പരിഗണനകളില്‍ പെടാതെ പോകുന്ന പാര്‍ശ്വവല്‍കൃത ജനസമൂഹങ്ങള്‍, വേട്ടക്കാരും അവര്‍ക്ക് അരുനില്‍ക്കുന്ന അധികാരവും ചേര്‍ന്ന് ചവച്ചെറിഞ്ഞ കുരുന്നുകള്‍, വിലക്കെടുക്കപ്പെട്ട നിയമപാലകസംവിധാനങ്ങളുടെ നിഷിദ്ധനീതിക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന പെണ്‍ജീവിതങ്ങള്‍ തുടങ്ങി നീതിക്കും അന്തസ്സിനും ജീവിതത്തിനും അതിജീവനത്തിനുമായി പൊരുതുന്ന സര്‍വ്വ മനുഷ്യരുടേയും സമരഭൂമികളുടേയും രാഷ്ട്രീയം കൂടി തീര്‍ച്ചയായും എന്റെയീ എളിയ ജനപ്രാതിനിധ്യത്തില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്ന ഉത്തമബോധ്യമുണ്ട്.

അതുകൊണ്ടുതന്നെ ഒരു ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ജീവല്‍സമരങ്ങളോടുള്ള എന്റെ ഐക്യവും പിന്തുണയും കൂടിച്ചേരുമെന്ന് കൂടി ഞാന്‍ ഉറപ്പുനല്‍കുകയാണ്.

നിയമസഭാംഗത്വം പോലൊരു ഉത്തരവാദിത്തം എന്റെ പൊതുജീവിതത്തില്‍ ആദ്യമാണ് എന്നറിയാമല്ലോ? വിജയകരമായി ഈ ചുമതല നിറവേറ്റുന്നതിന് ഇന്നലെകളിലെന്ന പോലെ ഒപ്പമുണ്ടാവണമെന്ന് എല്ലാവരോടും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുകയാണ്.

സമൂഹ മാദ്ധ്യമങ്ങളിലൂടെയോ നേരിട്ടോ എന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. തിരുത്താനും പുതിയ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാനുമുള്ള എന്റെ നിറഞ്ഞ സന്നദ്ധത കൂടി ഈയവസരത്തില്‍ ആത്മാര്‍ത്ഥമായി നിങ്ങള്‍ക്ക് മുന്നില്‍ വെക്കുകയാണ്. കൂടുതല്‍ സ്‌നേഹഭരിതമായൊരു നാളേയ്ക്കായി പ്രിയപ്പെട്ടവരേ., നമുക്കൊരുമിച്ച്‌ മുന്നോട്ടുപോകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (1 hour ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (1 hour ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (2 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (2 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (2 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (2 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (2 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (2 hours ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (3 hours ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (3 hours ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (3 hours ago)

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (9 hours ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (10 hours ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (10 hours ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (10 hours ago)

Malayali Vartha Recommends