Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം... ദൈവത്തിന്റെ ശിക്ഷയെന്ന വിമർശനവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ... ജൂത മതത്തിലെ റബ്ബിമാരുടെയടക്കം സമൂഹ മാധ്യമങ്ങളിലെ പ്രതികരണം..


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്...കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു...


മുഖ്യമന്ത്രിയുടെ യാത്രയുടെ സ്‌പോൺസറെ കിട്ടി...പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ... യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ...


അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതി; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

സിബിഐ ഡയറക്ടര്‍ പട്ടികയില്‍ നിന്നും ബെഹ്‌റ പുറത്ത്; ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് തിരിച്ചടിയാകുമോ? മൂന്നംഗപട്ടികയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്; ആറു മാസത്തിന് താഴെ സര്‍വീസ് ബാക്കിയുള്ളവരെ പരിഗണിക്കണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

25 MAY 2021 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

സി.ബി.ഐ ഡയറക്ടര്‍ ആരാകും എന്ന ചോദ്യം രാജ്യത്തിനൊപ്പം കേരളവും ഉറ്റുനോക്കുകയാണ്. ഇന്നലെ സിബിഐ ഡയറക്ടറെ തീരുമാനിക്കാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്നംഗ ചുരുക്കപട്ടികയ്ക്ക് രൂപം നല്‍കി. 12 അംഗ പട്ടികയാണ് ചുരുങ്ങി മൂന്നിലേക്ക് എത്തിയത്. ഇതോടെ കേരളത്തിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സാധ്യത പട്ടികയില്‍ നിന്നും പുറത്തായി. പ്രധാനമന്ത്രിക്ക് പുറമെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് തീരുമാനം എടുത്ത്.

ബെഹ്‌റ സി.ബി.ഐ മേധാവി ആകില്ലെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ലാവ്‌ലിന്‍ കേസിലെ ഭാവിയാണ് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. വിശ്വസ്തന്‍ സി.ബി.ഐ മേധാവിയാകുമെന്ന വിശ്വാസത്തിന്‍ പൊലീസ് ഉപദേശ സ്ഥാനമെല്ലാം ബെഹ്‌റക്കുവേണ്ടി ഇതിനോടകം തന്നെ പിണറായി വിജയന്‍ ഒരുക്കിയിരുന്നു. ഇനി അതുകൊണ്ട് വലിയ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.

ലാവ്ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെങ്കിലും സി ബി ഐയുടെ നിലപാട് കേസില്‍ നിര്‍ണായകമാണ്. നിലവില്‍ കേസില്‍ പിണറായക്ക് എതിരാണ് സി.ബി.ഐ നിലപാട് എങ്കിലും ബെഹ്‌റ ഡയറക്ടറായാന്‍ അതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ഇതാണ് ഇപ്പോള്‍ അപ്രസക്തമായിരിക്കുന്നത്. ലാവ്ലിന്‍ കേസില്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സി ബി ഐ ആവശ്യപ്പെടുന്നത്. പുതിയ ഡയക്ടര്‍ ഇനി ആര് ആരായാലും ആ നിലപാട് അങ്ങനെ തന്നെ തുടരുമെന്നകാര്യത്തില്‍ സംശയമില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തിലാണ് ബഹ്റ സംസ്ഥാന പോലീസ് മേധാവിയായത്. സെന്‍കുമാറിനെ മാറിയാണ് ബെഹ്‌റയെ സുപ്രധാന തസ്തികയില്‍ കൊണ്ടുവന്നത്. പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ കൊലപാതകത്തിന്റെ കുറ്റം സെന്‍കുമാറിന്റെ തലയില്‍ കെട്ടി വച്ചിട്ടാണ് അദ്ദേഹത്തെ മാറ്റിയത്.

എന്നാല്‍ ബെഹ്റയെ നിയമിച്ചത് നരേന്ദ്രമോദി പറഞ്ഞിട്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കെ ബെഹ്റയും മോദിയും തമ്മിലുള്ള ബന്ധം നന്നായി അറിയാമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് സെന്‍കുമാര്‍ ബി ജെ പിയിലെത്തിയ വിചിത്രമായ കാഴ്ചയും കേരളം കണ്ടു.

ലോകനാഥ് ബഹ്റയെ മുഖ്യവിവരാവകാശ കമ്മിഷണറാക്കാന്‍ ഒരു ഘട്ടത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ പിണറായി തന്നെ അത് നിരുത്സാഹപ്പെടുത്തി. തനിക്ക് തുടര്‍ ഭരണം കിട്ടുമെന്നും വിഷമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തന്നെ ബെഹ്റയെ അറിയിച്ചു. എന്നാല്‍ ബെഹ്റ ഇക്കാര്യം വിശ്വസിച്ചില്ല. പക്ഷേ അതാണ് സംഭവിച്ചത്. സി ബി ഐ ഡയറക്ടര്‍ എപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ കൈയിലെ ചട്ടുകമായിരിക്കും. സി ബി ഐയെ ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ വിരട്ടുന്നത്. ബംഗാളിലും മറ്റും ഇത്തരം കാഴ്ചകള്‍ നാം നിരന്തരം കാണുന്നു.

അതേസമയം പുതിയ ഡയക്ടര്‍ പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ലോക്‌സഭ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി വിയോജനക്കുറിപ്പ് നല്‍കിയാണ് പ്രതിഷേധം അറിയിച്ചത്. അധികം വൈകാതെ തന്നെ സിബിഐ ഡയറക്ടറെ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്. ആറുമാസത്തിന് താഴെ സര്‍വീസ് ഉള്ളവരെ നിയമിക്കരുത് എന്ന റുള്‍ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഓര്‍മ്മപ്പെടുത്തി.

മഹാരാഷ്ട്ര മുന്‍ ഡി.ജി.പി സുബോദ് കുമാര്‍ ജയ്‌സ്വാള്‍, എസ്.എസ.ജി ഡയറക്ടര്‍ ജനറല്‍ ആയ കെ ആര്‍ ചന്ദ്ര, ആഭ്യന്തര മന്ത്രിലായത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ കൗമുദി എന്നിവരാണ് അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഇവരില്‍ ആരാകും പുതിയ ഡയറക്ടറെന്ന് പ്രധാനമന്ത്രി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആര്‍ കെ ശുക്ല വിരമിച്ചതോടെയാണ് തലപ്പത്ത് പുതിയെ ആളെത്തുന്നത്. നിലവില്‍ അഡിഷണല്‍ ഡയറക്ടറായ പ്രവീണ്‍ സിന്‍ഹയാണ് ചുമതല വഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു  (3 hours ago)

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...  (3 hours ago)

വനപ്രദേശത്ത് കുടുങ്ങിയ വിനോദ സഞ്ചാരികളായ നാല് യുവാക്കളെ രക്ഷപ്പെടുത്തി... കണ്ടിയൂര്‍ മലവാരത്തില്‍ അനധികൃതമായി പ്രവേശിച്ചതിന് യുവാക്കള്‍ക്കെതിരെ കേസെടുത്തു  (3 hours ago)

ഒറ്റ രാത്രികൊണ്ട് ബാങ്ക് അക്കൗണ്ടില്‍ ഭീമമായ തുക എത്തി... തന്റെ അക്കൗണ്ടിലെ ബാലന്‍സ് തുക കണ്ട് ഞെട്ടി യുവാവ്  (3 hours ago)

ഇനി പച്ചക്കറി വാങ്ങുമ്പോള്‍ കുമ്പളങ്ങ വേണ്ടായെന്ന് ആരും പറയേണ്ട...  (4 hours ago)

15കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി 13കാരനായ സഹോദരന്‍  (4 hours ago)

ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു  (4 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതി... മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി  (4 hours ago)

വിമാനം റദ്ദാക്കിയത് കാരണം തന്റെ ഭര്‍ത്താവിനെ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം  (4 hours ago)

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണം... അനസ്‌തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ആരോപിച്ച് ഭര്‍ത്താവ്  (5 hours ago)

ലാലേട്ടന് ഒരുപിറന്നാള്‍ സമ്മാനം... മോഹന്‍ലാല്‍ നായകനായ 'കിരീടം പാലം' വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു  (5 hours ago)

ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്.... അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്...  (11 hours ago)

പന്തീരാങ്കാവിൽ നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്  (11 hours ago)

പയ്യന്നൂരിൽ പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാർത്ഥിനി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (12 hours ago)

സൗദി അറേബ്യയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...സൗദി അറേബ്യയില്‍ നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം  (12 hours ago)

Malayali Vartha Recommends