ഇഷ്ടം സ്ത്രീകളെ... രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടക്കും! സ്ത്രീകളെ കണ്ടു കഴിഞ്ഞാൽ പിന്നെ ചെയ്യുന്നത്... തൃശ്ശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ് ശാന്തിയുടെ ലീലാവിലാസം പുറത്ത്

സ്ത്രീകളെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന കേസില്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി അറസ്റ്റില്‍.
തിരുവല്ല സ്വദേശി ഗോപീകൃഷ്ണന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയില്‍ ആയതു തൃശ്ശൂര്‍ പാര്‍ളിക്കാട് സുബ്രമണ്യ ക്ഷേത്രത്തിലെ കീഴ് ശാന്തി ആണ് പിടിയിലായ ഗോപ്പീ കൃഷ്ണന്‍.
രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്നു സ്ത്രീകളോട് അശ്ലീലച്ചുവയില്‍ സംസാരിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. പരാതികള്‍ തുടര്‍ന്നതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
ഡെന്റല്‍ കോളേജ് വിദ്യാര്ഥിനിയെ ബൈക്കില്‍ പിന്തുടര്‍ന്നു ലൈംഗിക ചുവയോടെ സംസാരിച്ചതിനും, മെഡിക്കല്‍ കോളേജിലെ നഴ്‌സ്നോട് മോശമായി പെരുമാറുകയും ചെയ്ത കേസിലും ആണ് ആണ് അറസ്റ്റ്.
മെഡിക്കല്‍ കോളേജില്‍ സ്ട്രീറ്റ് ലൈറ് ഇല്ലാത്ത കാട് പിടിച്ച പ്രദേശങ്ങളില്‍ ആണ് ഇയാള്‍ ബൈക്കില്‍ കറങ്ങിയിരുന്നത്.
മറ്റൊരു ആളുടെ പേരില്‍ ഉള്ള ബൈക്കില്‍ ആയിരുന്നു സഞ്ചാരം കൂടുതല്‍ പേര്‍ പരാതിയുമായി വരാന്‍ സാധ്യത ഉണ്ടെന്നു മെഡിക്കല്‍ കോളേജ് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha