അഞ്ജാത നമ്പറില്‍ നിന്നും കോള്‍... വീഡിയോ കോള്‍ എടുത്തപ്പോള്‍ യുവതി വസ്ത്രം ഊരിമാറ്റി! പിന്നാലെ സംഭവിച്ചത് മറ്റൊന്ന്.. മലയാള സിനിമ നടന്റെ മുന്നറിയിപ്പ്... ഫെയ്സ്ബുക് ലൈവിലെത്തിയ വെളിപ്പെടുത്തൽ...
ഫോൺ കെണിയിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്ന സംഭവം നമ്മൾ ദിനംപ്രതി കേൾക്കുന്നതാണ്. ദിനംപ്രതി അത്തരത്തിലുള്ള വാർത്തകളും പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ വീഡിയോ കോള്‍ വഴി കെണിയിലാക്കി ഭീഷണിപ്പെടുത്തുത്തി പണം തട്ടുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി നടന് അനീഷ് രവി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സഹപ്രവര്ത്തകന് നേരിട്ട ദുരനുഭവമാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ഫെയ്സ്ബുക് ലൈവിലെത്തിയാണ് അനീഷ് ഇക്കാര്യം പറഞ്ഞത്.
ആര്‍ട് ഡയറക്ടര്‍ അനിലാണ് തട്ടിപ്പില്‍ കുടുങ്ങിയത്. അഞ്ജാത നമ്പറില്‍ നിന്നാണ് അനിലിന് വിഡിയോ കോള്‍ വരുന്നത്. കോള്‍ എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുന്നു. പിന്നീട് അവര്‍ സ്വയം വസ്ത്രം മാറ്റുകയാണ്. ഇത് കണ്ടയുടനെ അനില്‍ കോള്‍ കട്ട് ചെയ്തു. പിന്നീട് ഇതിന്റെ സ്ക്രീന്‍ റെക്കോര്‍ഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു. 11,500 രൂപ കൊടുത്തില്ലെങ്കില്‍ ഇത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യും എന്നാണ് ഭീഷണി.
ഇത്തരത്തില്‍ ഭീഷണിക്ക് ഇരയായ ഒട്ടേറെ പേര് സിനിമാമേഖലയില്‍ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നുണ്ട്. അറിയാത്ത നമ്പറുകളില്‍നിന്നും വരുന്ന വിഡിയോ കോള്‍ എടുക്കരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് താരം ലൈവ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha