വയ്യെങ്കില്‍ ജോലിയില്ല… മദ്യം വിളമ്പാന്‍ വിസമ്മതിച്ച മുസ്ലീം എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
ജോലിയല്ല വലുത് തന്റെ വിശ്വാസമാണെന്ന് തിരിച്ചറിഞ്ഞ എയര്‍ഹോസ്റ്റസിന്റെ ജോലി പോയി. വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനാലാണ് മുസ്ലീം എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായത്. മതവിശ്വാസത്തിന് എതിരായി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതാണ് ജോലി നഷ്ടമാവാന്‍ കാരണം.
അറ്റ്ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ് പ്രസ് ജെറ്റ് എന്ന വിമാനക്കമ്പനിയിലെ ചാരി സ്റ്റാന്‍ലി എന്ന യുവതിക്കാണ് മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായത്. തനിക്ക് മതവിശ്വാസം സംരക്ഷിക്കത്തക്ക രീതിയില്‍ ജോലി ചെയ്യാനുളള അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചാരി ഈക്വല്‍ എംപ്ലോയ്മെന്റ് ഓപ്പര്‍ച്യുനിറ്റി കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ മൂന്നുവര്‍ഷമായി എക്സ് പ്രസ് ജെറ്റ് വിമാനക്കമ്പനിയില്‍ ജോലിനോക്കിവരികയായിരുന്ന ചാരി കഴിഞ്ഞ വര്‍ഷമാണ് ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് മദ്യം വിളമ്പുന്നതും ഉപയോഗിക്കുന്നതും തന്റെ മതവിശ്വാസത്തിനെതിരാണെന്ന് മനസ്സിലാക്കിയ അവര്‍ ഇക്കാര്യം തന്റെ സൂപ്പര്‍വൈസറെ അറിയിച്ചു. മറ്റു ജോലിക്കാരുമായി ചേര്‍ന്ന് ഡ്യൂട്ടിയില്‍ ക്രമീകരണം വരുത്താനായിരുന്നു നിര്‍ദേശം. അതനുസരിച്ച് ഡ്യൂട്ടി ഭംഗിയായി മുന്നോട്ടുപോകവേ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നല്കിയ പരാതിയാണ് ജോലി തെറിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha