Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

ബംഗാളിക്കും പിന്‍വാതില്‍ നിയമനം തൊഴില്‍ തട്ടിപ്പിന്റെ കേന്ദ്രം സർക്കാർ

11 NOVEMBER 2022 02:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളത്തിലെ സിപിഎം തൊഴില്‍തട്ടിപ്പ് ഞെട്ടിക്കും

പിന്‍വാതില്‍ നിയമനങ്ങള്‍ പാടില്ലെന്നും എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ ശക്തമായ സമരങ്ങള്‍ നടത്തിയത് ഇടതു പക്ഷമാണ്. ഇടതുപക്ഷത്തിന്റെ യുവജന പ്രസ്ഥാനങ്ങളും തൊഴില്‍ സമരത്തില്‍ എന്നും സജീവമായിരുന്നു. കേരളത്തില്‍ വലതുപക്ഷ ഗവണ്‍മെന്റ് അധികാരത്തിലിരിക്കുന്ന കാലത്തൊക്കെ അറ്റന്‍ഡര്‍ ഒഴിവിലേയ്ക്ക് നിയമനം നടന്നാല്‍ പോലും സമരവുമായി രംഗത്തിറങ്ങുന്നത് ഇടതുപക്ഷമാണ്. എത്രയോ പ്രക്ഷുബ്ദമായ സമരങ്ങളാണ് പിന്‍വാതില്‍ നിയമനത്തിനെതിരായി ഇടത് യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയത്. ഇവിടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ചര ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടത്തിയത്. അക്കൂട്ടത്തില്‍ കേരളത്തിലെ സഖാക്കള്‍ മാത്രമല്ല ബംഗാളികളുമുണ്ടെന്നുള്ളതാണ് ഏറെ വിശേഷം. ബാംഗാളില്‍ നിന്ന് കേരളത്തില്‍ ജോലിയ്ക്കായെത്തി വര്‍ഷങ്ങള്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് നിരവധി സുരക്ഷാ സംവിധാനങ്ങളാണ് പിണറായി സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുള്ളത്. സൗകര്യങ്ങള്‍ കൂടിയതനുസരിച്ച് അവരില്‍ പലരും ഇവിടെ സ്ഥിരതമാസമാക്കുകയും സിപിഎം അനുഭാവികളായി മാറുകയും ചെയ്തു. അങ്ങനെ ഒരു ബംഗാളി കുടുംബത്തിന് തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പ്രമുഖ സഹകരണ ബാങ്കില്‍ സ്ഥിര നിയമനം നല്കിയിരിക്കുകയാണ്.

 

 

 

 

 

ബാങ്കിന്റെ നെറ്റ് വാച്ചര്‍ പോസ്റ്റിലേയ്ക്കാണ് സഹോദരങ്ങളായ രണ്ട് ബംഗാളികളെ നിയമിച്ചത്. ജില്ലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ മികച്ച ശമ്പളവും ഉണ്ട്. മുപ്പത്തയ്യായിരത്തിന് മുകളില്‍ നൈറ്റ് സെക്യൂരിറ്റിക്കാര്‍ ശമ്പളം വാങ്ങുന്നുണ്ട്. രാത്രി ജോലി ചെയ്യാന്‍ ആളെ കിട്ടാത്തതിനാലാണ് ബംഗാളികളെ നിയമിച്ചതെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്. എന്നാല്‍ നാട്ടില്‍ ഈ ജോലി ചെയ്യാന്‍ തയ്യാറായ നിരവധി പേരുണ്ടെങ്കിലും ബാങ്കിന് ബംഗാളിയോടാണ് ഏറെ പ്രിയം തോന്നിയത്. ഇവിടെ കൂലിപണിയ്‌ക്കെത്തിയ ഇവര്‍ക്ക് മലയാളം അറിയില്ല. എഴുത്ത് പരീക്ഷയില്ല.അഭിമുഖവും ഇല്ല. എന്നാലും ശമ്പളം പറ്റുന്നുണ്ട്. ഇവര്‍ വാങ്ങുന്ന ശമ്പളത്തിന്റെ ഒരു ഷെയര്‍ പാര്‍ട്ടി നല്കണമെന്നാണ് വ്യവസ്ഥ. നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ആ പണി നല്കിയാല്‍ ഇത്തരം പണപിരിവ് നടക്കാന്‍ സാധ്യതയില്ല.
1959-60 കാലഘട്ടത്തിലാണ് താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പേര് രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിക്കുന്നത് മൂന്ന് ലക്ഷത്തി എവുപത്തി എട്ടായിരത്തി അറുനൂറ്റി ഇരുപത്തിയെട്ട് പേരാണ്. ഇവരില്‍ ഒരോ വര്‍ഷവും അയ്യായിരത്തുനും പതിനായിരത്തിനുമിടയിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നല്കുന്നത്. കഴിഞ്ഞ വര്‍ഷം ആറായിരത്തി ഇരുന്നൂറ് പേര്‍ക്ക് മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് വഴി നിയമനം നല്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കൊല്ലം താല്കാലിക നിയമനം നല്കിയത് രണ്ട് ലക്ഷത്തി പതിനൊന്നായിരം പേര്‍ക്കാണ് . സര്‍ക്കാരും സിപിഎം പാര്‍ട്ടി ഓഫീസും നല്കിയ ജോലിയുടെ കണക്ക് നോക്കുമ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യകതയുണ്ടോയെന്ന സംശയമുണ്ട്. വി.എസ് .അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ജീവനക്കാരെ തൊഴില്‍ വകുപ്പിലും മറ്റ് വകുപ്പുകളിലേയ്ക്കും മാറ്റി നിയമിക്കാമെന്നും അന്ന് തീരുമാനിച്ചിരുന്നു.

 

 

 

 

ഇടതു സര്‍വ്വീസ് സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാരിന് ആ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ജോലി കൊടുക്കുന്ന സ്ഥാപനം തന്നെ പൂട്ടി പോവുകയും അതിലെ ജീവനക്കാര്‍ പെരുവഴിയിലാവുകയും ചെയ്യുന്ന അവസ്ഥ ഇടതു പക്ഷത്തിന് നാണക്കേടാകുമെന്ന ഭയത്താലാണ് അന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാലിപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതാണ് എല്‍ഡിഎഫിന് പാരയായിട്ടുള്ളത്.
ജോലി നല്‌കേണ്ട പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ലിസ്റ്റ് തയ്യാറാക്കിയ ശേഷം കീഴ് കമ്മിറ്റികളില്‍ നിന്ന് മേല്‍കമ്മിറ്റികളിലെത്തും. ഇതിനിടയ്ക്ക് പലതട്ടിലായി പണപിരിവും നടക്കും. നേതാക്കള്‍ നിശ്ചയിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതാണ് പതിവ്. പണം നല്കുന്നതിന്റെ തൂക്കമനുസരിച്ചാണ് സീനിയോറിറ്റിയും ജോലിയുടെ കാലാവധിയും നിശ്ചയിക്കുന്നത്. ആറു മാസത്തേയ്ക്ക് താല്കാലിക നിയമനം നടത്താനേ സര്‍ക്കാരിന് അധികാരമുള്ളൂ. ഓരോ ആറുമാസം കഴിയുമ്പോഴും കാലാവധി നീട്ടി നല്കും. പിന്നീട് നല്ല തുക കൈപറ്റി കൊണ്ട് കൂട്ടത്തോടെ സ്ഥിരപ്പെടുത്താറാണ് പതിവ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ നടക്കുന്നുണ്ട് .കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ അടുത്തിടെ നടന്ന നിയമനങ്ങളും ഏറെ വിവാദമായിരുന്നു.

 

 

 

 

ക്ലറിക്കല്‍ സ്റ്റാഫ് മുതല്‍ തോട്ടക്കാരന്‍ വരെ നാന്നൂറ് നിയമനങ്ങളാണ് ഈ വര്‍ഷം പിണറായി സര്‍ക്കാര്‍ നടത്തിയത്. പത്രപരസ്യവും പരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമനം നടത്തിയത്. ന്നാല്‍ പരീക്ഷയുടെയോ, അഭിമുഖത്തിന്റെയോ വിവരങ്ങളൊന്നും നാളിതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ നാന്നൂറ് വേക്കന്‍സിയിലും നിയമനം പൂര്‍ത്തിയാക്കി. എല്ലാ പോസ്റ്റിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് നിയമിതരായിട്ടുള്ളത. സിന്‍ഡിക്കേറ്റംഗങ്ങളും ജില്ല സെക്രട്ടറിയും കത്ത് നല്കിയ എല്ലാപേരേയും നിയമിച്ചു. ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, തോട്ടക്കാരന്‍ , ലാബ് അസിസ്റ്റന്‍ഡ് തുടങ്ങിയ തസ്തികകളിലേയ്ക്കാണ് നിയമനം നടന്നത്. ഓരോ വര്‍ഷവും ഇരുന്നൂറിനകത്തുള്ള ഓഫീസ് സ്റ്റാഫ് ഒഴിവാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ വരുന്നത്. പാര്‍ട്ടി തിരഞ്ഞെടുത്ത് ജോലി നല്കുന്നവരെ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ സ്ഥിരനിയമനത്തിന് പരിഗണിക്കും. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികകളിലും ഇത്തരം നിയമനങ്ങളാണ് നടത്തുന്നത്. കേരള യൂണിവേഴ്‌സിറ്റില്‍ 2005 കാലഘട്ടത്ത് നിയമിച്ച അസിസ്റ്റന്റുമാരുടെ ഉത്തരകടലാസുകളോ,ഇന്റവ്യൂ വിവരങ്ങളടങ്ങിയ രജിസ്റ്ററോ നാളിതുവരെ കണ്ടെത്താനായില്ല. അന്നത്തെ സിന്‍ഡിക്കേറ്റംഗമായ സുജിത് എസ് കുറുപ്പ് നല്കിയ പരാതിയിലാണ് അന്വഷണം നടന്നത്.

 

 

 

 

 

 

അതു പോലെ പാര്‍ട്ടിക്കാര്‍ക്ക് ജോലി ഉണ്ടാക്കി കൊടുത്ത് എന്നും പാര്‍ട്ടിയോടൊപ്പം നിലനിറുത്താനുള്ള ശ്രമമാണിതെന്നാണ് പറയപ്പെടുന്നത്.സര്‍ക്കാര്‍ നിയമന ചട്ടങ്ങളൊന്നം വകവെയ്ക്കാതെ തികച്ചും പാര്‍ട്ടി ഓഫീസുകള്‍ വഴിയാണ് എല്ലാ നിയമനവും നടത്തുന്നത്. സര്‍വ്വകലാശാലകളിലെ നിയമനം പി എസ് സിയ്ക്ക് വിടാനുള്ള തീരുമാനം പോലും നടപ്പായിട്ടില്ല. തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍  ആര്യാരാജേന്ദ്രന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നഗപ്പന് അയച്ച കത്ത് പുറത്തു വന്നതാണ് സിപിഎം പിന്‍വാതില്‍ നിയമനം ഏറെ ചര്‍ച്ചയാക്കാനിടയാക്കിയത്. . ആരോഗ്യ വകുപ്പ്, വനം വകുപ്പ്, റവന്യു, മൃഗസംരക്ഷണം, പലവിധ കോര്‍പ്പറേഷനുകള്‍, ജലസേചന വകുപ്പ് , കമ്മിഷനുകള്‍, കോടതികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലും സെക്ഷനുകളിലും താല്കാലികക്കാരെ നിയമിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഭരണം തുടങ്ങിയതു തന്നെയെന്ന് പറയുന്നു. പാര്‍ട്ടി വളര്‍ത്താന്‍ സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമേയാണ് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ ആറര വര്‍ഷത്തെ നിയമനങ്ങളുടെ കണക്ക് ഒന്നു പരിശേധിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടുന്ന സാഹചര്യമാണുള്ളത്.കേരളത്തിലെ സമീപകാലത്തെ കണക്കുകളനുസരിച്ച് പത്ത് ലക്ഷത്തി ഇരുപത്തി ഏഴായിരം പേര്‍ സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്നവരാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തി എന്‍പത്തിയൊന്നായിരത്തി എണ്ണൂറ്റി അറുപത്തി രണ്ട് പേരാണ് പിഎസ് സി വഴി നിയമനം നേടിയ സര്‍ക്കാര്‍ ജീവനക്കാര്‍. എയ്ഡഡ് നിയമനം ഉള്‍പ്പടെ ആറ് ലക്ഷത്തി നാല്പത്തയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതില്‍ സിപിഎം പാര്‍ട്ടി ഒാഫീസുകള്‍ വഴിയാണ്. സഹകരണ ബാങ്കുകളുടെ ജീവനക്കാരുടെ എണ്ണത്തിന് പുറമേയാണിത്. മാസംതോറും ആറര ലക്ഷം താല്കാലിക ജീവനക്കാരെ തീറ്റിപോറ്റുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ലെന്നതും ശ്രദ്ധേയമാണ്. ഓരോ മാസവും അയ്യായിരം കോടി വീതം കടമെടുക്കുന്നത് ശമ്പളത്തിനും പെന്‍ഷന്‍ നല്കാനും വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയം കണക്കുകള്‍ യാഥാര്‍ത്ഥ്യമായിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്  പിന്‍വാതില്‍ നിയമനം സര്‍ക്കാരോ സിപഎമോ നടത്തുന്നില്ലെന്നാണ്. ഇതില്‍ കുറച്ചു പേര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുകളുയെ കാലത്ത് നിയമിച്ചവരാണ്. ഭരണം മാറുമ്പോള്‍ തരാതരം പാര്‍ട്ടി മാറുന്ന താല്കാലിക ജീവനക്കാരുമുണ്ട്. ഉദ്യോഗസ്ഥാന്‍മാരെ ഭീഷണിപ്പെടുത്തിയും നിയമനങ്ങള്‍ നേടിയെടുക്കാറുണ്ട്. താല്കാലിക നിയമനത്തിലൂടെ പാര്‍ട്ടിക്കാര്‍ ജോലി ചെയ്യുന്ന പോസ്റ്റുകളൊന്നും പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാറില്ല. അഥവാ റിപ്പോര്‍ട്ട് ചെയ്താല്‍ ആ ഉദ്യോഗസ്ഥന്‍ സഖാക്കളുടെ കടുത്ത വെല്ലുവിളിയെ നേരിടേണ്ടി വരും.

 

 

 

 

പല ഓഫീസുകളിലും , വകുപ്പിലും ചില പ്രത്യേക പോസ്റ്റുകള്‍ കാലങ്ങളായി താല്കാലികമായി തുടരുകയാണ്. ആ പോസ്റ്റുകളൊന്നും നാളിതുവരെ പി എസ് സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിട്ടില്ല. എന്നിട്ടും പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് വിചിത്രമായി തന്നെ നിലനില്ക്കുന്നു. എന്നാല്‍ യുഡിഎഫ് ഭരണകാലത്തും പിന്‍വാതില്‍ നിയമനത്തിന് കുറവില്ലായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ നിയമനം സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ടിട്ടുണ്ടെങ്കിലും അവിടെയും പാര്‍ട്ടിക്കാരെ തന്നെയാണ് നിയമിക്കുന്നത്. ബോര്‍ഡിന് പരീക്ഷ നടത്തി ലിസ്റ്റ് നല്കാന്‍ മാത്രമേ കഴിയൂ. അഭിമുഖം നടത്തി നിയമിക്കുന്നത് ബാങ്ക് ഭരണ സമിതിയാണ്. അതുകൊണ്ട് സഹകരണ മേഖലയിലും പാര്‍ട്ടി ആധിപത്യം തന്നെയാണ്. കേരളം കാത്തിരി്ക്കുകയാണ് ഓരോ ഡിപ്പാര്‍ട്ടുമെന്റിലെയും താല്കാലിക ജീവനക്കാരുടെ ലിസ്റ്റ് പുറത്തുവരാന്‍. ഇല്ലാത്ത പോസ്റ്റുകള്‍ ഉണ്ടാക്കി പാര്‍ട്ടിക്കാരെ നിയമിച്ചിരിക്കുന്നതും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്തായാലും പിണറായിയും കൂട്ടരും കേരളത്തെ കട്ട് മുടിച്ചു കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (3 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (3 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (3 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (3 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (3 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (6 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (6 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (7 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (8 hours ago)

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (9 hours ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (9 hours ago)

രണ്ടാം മെട്രോ  (9 hours ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (10 hours ago)

Malayali Vartha Recommends