സ്പീഡ് പോസ്റ്റിലൂടെ തലാഖ് ചൊല്ലി... ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി സുപ്രീം കോടതിയില്‍
ഇങ്ങനെയും തലാഖോ എന്നതിശയിപ്പിക്കുമാറുള്ള സംഭവമാണ് ജയ്പൂരില്‍ നടന്നത്. സ്പീഡ് പോസ്റ്റിലൂടെ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചയാള്‍ക്കെതിരെ പരാതിയുമായി ജയ്പുര്‍ സ്വദേശിനി സുപ്രീം കോടതിയില്‍. അഫ്രീന് റഹ്മാന് എന്ന 25കാരിയാണ് ഭര്‍ത്താവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനും അഫ്രീന് തീരുമാനിച്ചിട്ടുണ്ട്. ഭര്‍ത്താവ് തന്നെ മൂന്ന് പ്രാവശ്യവും ത്വലാഖ് ചെയ്തെന്ന് മനസിലാക്കിയപ്പോള്‍ യുവതി പെട്ടെന്നൊന്ന് പകച്ചുവെങ്കിലും നിയമനടപടിക്കൊരുങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് അഫ്രീന്റെ വിവാഹം കഴിഞ്ഞത്. ഒരു വിവാഹ പോര്‍ട്ടല്‍ വഴിയായിരുന്നു വിവാഹാലോചന വന്നത്. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് അഫ്രീന് പറയുന്നു. എന്നാല്‍ മൂന്നു മാസം പിന്നിട്ടപ്പോള്‍ ഭര്‍തൃമാതാവ് സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വീടു വിട്ടിറങ്ങാനും ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറിലാണു തന്നെ വീട്ടില്‍ പറഞ്ഞു വിട്ടതെന്നും അഫ്രീന് പറയുന്നു.
തിരികെ വീട്ടിലെത്തിയ തനിക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്പീഡ് പോസ്റ്റു വഴി ഒരു കത്തുവന്നു. തുറന്നു നോക്കിയപ്പോഴാണ് വിവാഹമോചനമാണെന്നു മനസിലായത്. ശരിയായ രീതിയിലല്ല ഭര്‍ത്താവ് വിവാഹമോചനം നേടിയതെന്ന് അഫ്രീന് പറയുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്നും അഫ്രീന് വ്യക്തമാക്കി. ഭര്‍ത്താവിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്നും അതിനെതിരെ ഇടപെടുന്നതിനു വേണ്ടിയാണ് താന്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും യുവതി പറയുന്നു.
അതേസമയം നിലവിലെ മുസ്ലിം വിവാഹമോചന സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലിം സ്ത്രീ വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് ഷയിസ്താ അംബറും മൂന്നു തലാക്ക് സമ്പ്രദായത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം പരിശോധിക്കാന്‍ സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി വാക്കാലുള്ള മുന്ന് ത്വലാഖ് സമ്പ്രദായം നിരോധിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുമെന്നണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha