സഹോദരന്റെ മരണത്തില്‍ സങ്കടം കാരണം ടൂറിന് പോയ ലോകത്തെ ആദ്യത്തെ അനിയന്; മണിയുടെ അനിയനെ പൊളിച്ചടുക്കി തരികിട സാബു
കലാഭവന്‍ മണിയുടെ മരണകാരണത്തെപ്പറ്റി മണിയുടെ അനുജനായ രാമകൃഷ്ണനും തരികിട സാബുവും ജാഫര്‍ ഇടുക്കിയും തമ്മിലുള്ള തര്‍ക്കം തുടങ്ങിയിട്ട് മാസങ്ങളായി. ഇതില്‍ തരികിട സാബുവിനെതിരെയാണ് രാമകൃഷ്ണന് ഏറ്റവുമധികം ആരോപണമുന്നയിച്ചത്. ഇതിനെതിരെ രാമകൃഷ്ണനെ തെറിവിളിച്ച് സാബു രംഗത്തെത്തിയത് ഏറെ വാര്‍ത്തയായി.
കഴിഞ്ഞ ദിവസം ജാഫര്‍ ഇടുക്കി അച്ചാര്‍ കഴിക്കുന്ന ഫോട്ടോ രാമകൃഷ്ണന് പോസ്റ്റ് ചെയ്തിരുന്നു. മണി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോഴാണ് ജാഫറിന്റെ ഈ ആഘോഷമെന്നും ഇതിനെപ്പറ്റി അന്വേഷിക്കണമെന്നും രാമകൃഷ്ണന് ആവശ്യപ്പെട്ടു
ഇതിനെതിരെ ജാഫറും രംഗത്തെത്തി. മണിയുടെ സഹോദരന്റെ പ്രശ്നം എന്താണെന്ന് തനിക്കറിയില്ല. ആരോടും ഒന്നും പറയാനൊന്നുമില്ല. മണിച്ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലോ മറ്റോ വിളിപ്പിക്കുകയാണെങ്കില്‍ അന്നേരം മറുപടി പറഞ്ഞുകൊളളാം. അല്ലാതെ ഇങ്ങനെ കിടന്ന് പറയുന്നതൊന്നും എന്നെ ബാധിക്കില്ല. എനിക്കതിലൊന്നും ഒരു പ്രശ്നവുമില്ല. പെട്രോളുള്ള ജനറേറ്റര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. പെട്രോള്‍ തീരുമ്പോള്‍ അതങ്ങ് നില്ക്കും. രാമകൃഷ്ണനിപ്പോള്‍ പെട്രോള്‍ കാണുമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.
ഇങ്ങനെ കൊടുത്തും കൊണ്ടും നില്‍ക്കുമ്പോഴാണ് മണിയുടെ അനുജനെ പൊളിച്ചടുക്കി സാബു എത്തിയത്. രാമകൃഷ്ണന് സ്വന്തം ഫേസ് ബുക്കില്‍ ഇട്ട ഫോട്ടോകളും കമന്റും ആസ്പദമാക്കിയാണ് സാബു പോസ്റ്റിട്ടത്.
ഇവിടെ ഭയങ്കര കാറ്റാണ് എപ്പോഴും. മുണ്ട് ഉടുത്തത് അബദ്ധമായിപ്പോയി, ജീന്‍സ് ഇട്ടാ മതിയായിരുന്നു... ഇതായിരുന്നു രാമകൃഷ്ണന്റെ ഫേസ്ബുക്കില്‍ രാമകൃഷ്ണന് തന്നെ ഇട്ട കുറിപ്പ്.
ഇതിനാണ് സാബു കളിയാക്കി പോസ്റ്റിട്ടത്. സഹോദരന്റെ മരണത്തില്‍ സങ്കടം കാരണം ടൂറിന് പോയ ലോകത്തെ ആദ്യത്തെ അനിയന്...
മരത്തില്‍ ചാടിത്തൂങ്ങുന്നതും പാറമുകളിലിരിക്കുന്നതും കാറ്റ് കൊള്ളുന്നതും ഒക്കെയുണ്ട്.
ഒരു ഫോട്ടോയ്ക്ക് ആയിരം അര്‍ത്ഥം പോലെ ഇത് കത്തിപ്പടരുകയാണ്. രാമകൃഷ്ണന്റെ മറുപടിയ്ക്കായി കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha