പഴുതാര ഫ്രൈ
കഴിഞ്ഞ ദിവസം ജപ്പാനിലെ ടോക്കിയോയിലെ ഒരു ബാറില്‍ വാലന്റൈന്‍സ് ഡേ സ്പെഷ്യലായി വിളമ്പിയ ഐറ്റങ്ങള്‍ കേട്ടാന് ഒന്നു ഞെട്ടും ആരും. പഴുതാര ഫ്രൈ, പാറ്റ വേവിച്ചത്, പുഴുങ്ങിയത് എന്നിവയാണ് സ്പേഷ്യല്‍ ഐറ്റങ്ങളായി വിളമ്പിയത്. കയ്യില്‍ കിട്ടുന്ന ഏത് പ്രാണികളെയും കഴിക്കുന്നവരാണ് ജപ്പാന്‍കാരില്‍ ഭൂരിഭക്ഷം ആളുകളും. എന്നാല്‍ യുവതലമുറക്കാര്‍ക്ക് പ്രാണികളെ അറപ്പും പേടിയുമാണ്.
തായ്ലന്ഡില് നിന്ന് ഇറക്കുമതി ചെയ്ത പ്രാണികളെ പ്രത്യേക രീതിയില്‍ പാകം ചെയ്ത് ചോക്ളേറ്റിനും കേക്കിനുമൊപ്പമാണ് വിളമ്പിയത്. തൊണ്ണൂറുപേരാണ് സ്പെഷ്യല്‍ ഡിഷ് കഴിക്കാനായി ബാറില്‍ എത്തിയത്. പ്രാണികള്‍ ഇത്ര സ്വാദുള്ളതാണെന്ന് കരുതിയില്ലെന്നും അവയോടുള്ള വെറുപ്പും പേടിയും ഇല്ലാതായെന്നുമാണ് സദ്യക്കെത്തിയവരില്‍ ഭൂരിപക്ഷവും പറഞ്ഞത്. പുതു തലമുറയ്ക്ക് പ്രാണികളോടുളള അറപ്പും പേടിയും മാറ്റിയെടുക്കുന്ന എന്നൊരുദ്ദേശം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു എന്നതാണ് സത്യം.
https://www.facebook.com/Malayalivartha