ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന് ജയം; 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് പുറത്തായി

ആസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 36 റണ്‍സിന് ജയം. 341 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ പരമ്ബരയില്‍ ഒപ്പത്തിനൊപ്പമെത്തി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 340/7, ആസ്‌ട്രേലിയ 49.1 ഓവറില്‍ 304ന് ഓള്‍ഔട്ട്.
വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് പടയ്ക്ക് തുടക്കം തന്നെ അടിതെറ്റി. 20 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (15) പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ മനീഷ് പാണ്ഡെയുടെ ക്യാച്ചിലാണ് പുറത്തായത്. പിന്നീട് ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സെഞ്ചുറിക്ക് രണ്ട് റണ്‍സ് അരിക്കെ സ്മിത്ത് പുറത്തായി 102 പന്തില്‍ 98 റണ്‍സാണ് സ്മിത്ത് നേടിയത്.
https://www.facebook.com/Malayalivartha