ആ കാര്യത്തിൽ തനിക്കും സഹപ്രവർത്തകർക്കും അഭിമാനമുണ്ട്; ചീഫ് സെലക്‌ടര്‍ സ്ഥാനമൊഴിഞ്ഞ് എം എസ് കെ പ്രസാദ്

ചീഫ് സെലക്‌ടര്‍ സ്ഥാനമൊഴിയുന്ന എം എസ് കെ പ്രസാദ് ഭാവിയെ കുറിച്ച് എം എസ് ധോണിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് പറഞ്ഞു. ധോണി യുഗത്തില്‍ നിന്നും കോലിയിലേക്ക് നായകത്വം മനോഹരമായി കൈമാറിയതില്‍ തനിക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിമാനമുണ്ടെന്നും അദേഹം തന്റെ വിടവാങ്ങലിനിടെ പറഞ്ഞു. സെലക്‌ടറായി അഞ്ച് വര്‍ഷം കസേരയിലിരുന്ന ശേഷമായിരുന്നു പ്രസാദ് ബാറ്റണ്‍ സുനില്‍ ജോഷിക്ക് കൈമാറുന്നത്.
മഹി നായകപദവി ഒഴിഞ്ഞതോടെ പകരക്കാരന്‍ ആരാകണമെന്നും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു . ക്യാപ്റ്റന്‍സിയിലെ പരിവര്‍ത്തനം അനായാസം നടക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വിരാട് കോലി നായകനായപ്പോള്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാംസ്ഥാനത്തെത്തിയെന്നും അദ്ദേഹം വ്യക്ത്മാക്കൾകി . ഇതാണ് വലിയ സംതൃപ്തി നല്‍കുന്നതെന്നും എം എസ് കെ പ്രസാദ് പറഞ്ഞു'.
https://www.facebook.com/Malayalivartha



























