ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ ഇന്നലെ പരിശീലനം തുടങ്ങി, താരങ്ങള്‍ക്ക് നടത്തിയ മൂന്നാമത്തെ കോവിഡ് പരിശോധനയില്‍ ആരും പോസിറ്റീവായില്ല

സൂപ്പര്‍ കിങ്സ് താരങ്ങള്‍ക്ക് നടത്തിയ മൂന്നാമത്തെ കോവിഡ് പരിശോധനയില്‍ ആരും പോസിറ്റീവായില്ല. പുതിയ കോവിഡ്-19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ ഇന്നലെ പരിശീലനം തുടങ്ങി. നേരത്തെ സൂപ്പര്‍ കിങ്സിന്റെ രണ്ട് താരങ്ങള്‍ക്കും 11 സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ക്യാമ്പില്‍ കൂടുതല്‍ കോവിഡ് ബാധയുണ്ടായിട്ടില്ലെന്നും ഐ.പി.എല്ലിലെ മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണ് അവരെന്നും സൂപ്പര്‍ കിങ്സ് സി.ഇ.ഒ. കാശി വിശ്വനാഥന്‍ പറഞ്ഞു. കോവിഡ് സ്ഥീരീകരിച്ചവര്‍ക്കു 14 ദിവസം കഴിഞ്ഞു വീണ്ടും പരിശോധനയുണ്ട്്. അവരെ വേറെ ഹോട്ടലില്‍ പ്രത്യേകം താമസിപ്പിച്ചിരിക്കുകയാണ്. മൂന്നു പരിശോധനകളില്‍ രണ്ടെണ്ണം നെഗറ്റീവാണെന്നു തെളിഞ്ഞാല്‍ അവരെ ബയോ സെക്യൂര്‍ ബബിളില്‍ പ്രവേശിപ്പിക്കും.
ഒന്നാം തീയതി ദുബായിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഫാഫ് ഡു പ്ലെസിസ്, ലുങ്കി എന്‍ഗിഡി എന്നിവരെ കൂടാതെയാണു ടീം പരിശീലനം തുടങ്ങിയത്. ഇരുവരും ആറു ദിവസത്തെ ക്വാറന്റൈനിലാണ്. നാട്ടിലേക്കു മടങ്ങിയ സുരേഷ് റെയ്ന തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണു സൂപ്പര്‍ കിങ്സ് സി.ഇ.ഒ.കാശി വിശ്വനാഥന്‍.
ഐ.പി.എല്‍. സീസണിനു മുന്നോടിയായി ആദ്യം തയാറെടുപ്പുകള്‍ തുടങ്ങിയത് ചെന്നൈ ടീമാണ്. യു.എ.ഇയിലേക്കു പറക്കും മുമ്പ് ചെന്നൈയില്‍ ഓഗസ്റ്റ് 15 മുതല്‍ 20 വരെ പരിശീലന ക്യാമ്പ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha