ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം...

ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. സൗരാഷ്ട്രയെ 95 റൺസിനാണ് കേരളം തോല്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 46.3 ഓവറിൽ 186 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര 34.5 ഓവറിൽ 91 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ശ്രദ്ധ സുമേഷിൻ്റെ മികച്ച ഇന്നിങ്സാണ് കേരളത്തിന് കരുത്ത് പകർന്നത്.
ഓപ്പണർ ശ്രേയ പി സിജുവും കേരളത്തിനായി മികച്ച ബാറ്റിങ് കാഴ്ച വച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ട് റൺസെടുത്ത ലെക്ഷിദ ജയൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ശ്രേയയും ആര്യനന്ദയും ചേർന്ന് രണ്ടാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു.
ശ്രേയ 44ഉം ആര്യനന്ദ 24ഉം റൺസ് നേടി മടങ്ങി. തുടർന്നെത്തിയവരിൽ ശ്രദ്ധ സുമേഷിന് മാത്രമാണ് മികച്ച ഇന്നിങ്സ് പടുത്തുയർത്താനായത്.
"
https://www.facebook.com/Malayalivartha



























