ഐ.പി.എല്‍ പൂരത്തിന് നാളെ തുടക്കം; കണ്‍ഫ്യൂഷന്‍ മാറാതെ മുബൈ ഇന്ത്യന്‍സ്; രോഹിത്ത് ശര്‍മ്മ ഓപ്പണ്‍ സ്ഥാനത്ത് തുടരമോ എന്ന ആകാംശയില്‍ ആരാധകര്‍; വിജയം മാത്രം ലക്ഷ്യമിട്ട് ധോണി പട

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തിന് നാളെ 7.30 ന് തുടക്കമാക്കും. നാളെ യു.എ.ഇയിലേ ഷേക്ക് സൈദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് അന്നത്തെ തങ്ങളുടെ ഫൈനലിലെ എതിരാളികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. കഴിഞ്ഞ തവണ ഒരു റണ്‍സിന് നഷ്ടമായ മത്സരത്തിന് പകരം വീട്ടാന്‍ ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തങ്ങള്‍ ഭാഗ്യകൊണ്ടുമാത്രം ചാമ്പ്യന്മാര്‍ ആയതെന്ന് തെളിക്കേണ്ട ഉത്തരവാദിത്വം മുംബൈ ഇന്ത്യസിനുണ്ട്. അനുഭവ സമ്പത്ത് കൊണ്ട് സമ്പന്നമാണ് ധോണിയുടെ നേതൃത്വത്തിലൂള്ള ചെന്നൈ പട. ബാറ്റിങ്ങിലും ബൗളിംഗിലും ലോക റാങ്കില്‍ മുന്നിലുള്ള താരങ്ങളുമായിയാണ് മുംബൈ ഇന്ത്യന്‍സും വരുന്നത്. വിരമിച്ചതിന് ശേഷം ധോണി പേട് അണിയുന്നത് ഐ.പി.എല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചല്ല. അതെ സമയം തന്നെ കോലിയേക്കാള്‍ ഇന്ത്യന്‍ ടീമിന് ആവശ്യം രോഹിത്ത് ശര്‍മ്മയെ പോലൊരു ക്യാപ്റ്റനെയാണെന്നും സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ തെളിയിക്കാന്‍ രോഹിത്തിന് ഐ.പി.എല്‍ കിരീടനേട്ടം ആവശ്യമാണ്.
എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിക്കുന്ന പ്രധാന പ്രശ്‌നം രോഹിത്ത് ഓപ്പണറാകുമോ അതോ മധ്യ നിരയില്‍ കളിക്കുമോ എന്നുള്ളതാണ്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി മുഴുവന്‍ സമയവും ഓപ്പണറായിട്ടാണ് രോഹിത് ശര്‍മ കളിച്ചത്. എന്നാല്‍ മുമ്പുള്ള സീസണുകളില്‍ മൂന്നാമാനും നാലാമനുമായെല്ലാം രോഹിത് ഇറങ്ങിയിട്ടുണ്ട്. ടീമിന്റെ മധ്യനിര ശക്തിപ്പെടുത്തുക ലക്ഷ്യത്തോടെയാണ് രോഹിത് അത്തരമൊരു തീരുമാനം എടുത്തിരുന്നത്. കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു രോഹിത്തിന്റെ പങ്കാളി. ഈ സീസണില്‍ രോഹിത്തിന്റെ ബാറ്റിങ് പൊസിഷന്‍ എവിടെയായിരിക്കുമെന്നുള്ള കാര്യത്തില്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ്ത താരം. ഇത്തവണയും ഓപ്പണറായേക്കുമെന്നുള്ള സൂചനയാണ് താരം നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ മുഴുവന്‍ സമയവും ഓപ്പണറായിട്ടാണ് താന്‍ കളിച്ചത്. ഇത്തവണയും അതില്‍ മാറ്റമൊന്നും ഉണ്ടാവില്ല. തന്റെ കാര്യത്തില്‍ എല്ലാ ഓപ്ഷനും തുറന്നുകിടക്കുകയാണ്. ടീം മാനേജ്‌മെന്റ് എന്താണോ ആവശ്യപ്പെടുന്നത്. അത് താന്‍ ചെയ്യും. അതില്‍ സന്തോഷം മാത്രമാണുള്ളത്. മുന്‍ നിരയില്‍ ബാറ്റ് ചെയ്യുന്നത് താന്‍ ആസ്വദിക്കുന്നു. അതിപ്പോള്‍ ദേശീയ ടീമിനായാലും മുംബൈ ഇന്ത്യന്‍സിനായാലും അങ്ങനെതന്നെയെന്നും രോഹിത് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ 15 തവണയും ഓപ്പണറായ കളിച്ച രോഹിത് 28.92 ശരാശരിയില്‍ 405 റണ്‍സാണ് നേടിയത്. 2018ല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് രോഹിത് ഓപ്പണായത്. 23.83 റണ്‍സാണ് രോഹിത് സീസണില്‍ നേടിയത്. 2017ല്‍ ഒരു മത്സരത്തില്‍ പോലും രോഹിത് ഓപ്പണറായിരുന്നില്ല. 23.78 ശരാശരിയില്‍ 333 റണ്‍സാണ് രോഹിത് നേടിയത്. ഈ രണ്ട് സീസണുകളാണ് ഹിറ്റ്മാന്റെ ഐപിഎല്‍ കരിയറിലെ മോശം സീസണ്‍. ഇത്തവണയും രോഹിത് ഓപ്പണാവുമെന്ന സൂചനയാണ് പരിശീലകന്‍ മഹേല ജയവര്‍ധനെയും നല്‍കിയത്. രോഹിത് ഡി കോക്ക് മികച്ച കൂട്ടുകെട്ടാണെന്നും അവര്‍ക്ക് പരസ്പര ധാരണയുണ്ടെന്നും ജയവര്‍ധനെ പറഞ്ഞു. മറ്റൊരു ഓപ്പണറായ ക്രിസ് ലിന്‍ വലിയൊരു ഓപ്ഷനാണെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണിയുടെ ക്യാപ്റ്റന്‍സിയും ബാറ്റിങ് പവറും തന്നെയാണ് ചെന്നൈ സൂപ്പര്‍ സൂപ്പര്‍ കിംഗ്‌സിന്റെ കരുത്ത്. സമ്മര്‍ദ്ദത്തിന അടിമപ്പെടാതെ കളിക്കാനുള്ള കഴിവാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്. വിക്കറ്റിന് പിന്നിലെ മിന്നല്‍ നീക്കങ്ങളും ധോണിയെ മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. 190 മത്സരങ്ങളില്‍ നിന്ന് 42.21 ശരാശരിയില്‍ 4432 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 209 സിക്‌സാണ് ഐപിഎല്ലില്‍ ധോണി നേടിയത്.
https://www.facebook.com/Malayalivartha