ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് 48 റണ്‍സ് വിജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ വരുംമുന്‍പേ മുംബൈയ്ക്ക് ഒന്നാം വിക്കറ്റ് നഷ്ടപ്പെട്ടു. അഞ്ചു പന്തുകള്‍ നേരിട്ട ക്വിന്റന്‍ ഡി കോക്ക് ഷെല്‍ഡന്‍ കോട്രലിന്റെ പന്തില്‍ ബൗള്‍ഡായി. ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (45 പന്തില്‍ 70) അര്‍ധസെഞ്ചുറി നേടി. അവസാന പന്തുകളില്‍ ആഞ്ഞടിച്ച പാണ്ഡ്യയും (11 പന്തില്‍ 30) പൊള്ളാര്‍ഡും (20 പന്തില്‍ 47) ചേര്‍ന്ന് മുംബൈ സ്‌കോര്‍ 190 കടത്തി. അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെയും മുംബൈയ്ക്കു നഷ്ടമായി. 7 പന്തില്‍ 10 റണ്‍സെടുത്തു നില്‍ക്കെ സൂര്യകുമാറിനെ മുഹമ്മദ് ഷമി റണ്ണൗട്ടാക്കി. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും രോഹിത് ശര്‍മയും പതിഞ്ഞ താളത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 7.4 ഓവറില്‍ മുംബൈ സ്‌കോര്‍ 50 പിന്നിട്ടു.
40 പന്തുകളില്‍ നിന്ന് രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി തികച്ചു. സീസണില്‍ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. അബുദാബിയില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രോഹിത് 54 പന്തില്‍ 80 റണ്‍സെടുത്തിരുന്നു. ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നേട്ടവും രോഹിത് ഈ മത്സരത്തില്‍ സ്വന്തമാക്കി. മുംബൈയുടെ അടുത്ത വിക്കറ്റ് വീഴുന്നത് 83-ാം റണ്‍സില്‍ നില്‍ക്കെയാണ്. 32 പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്തു പുറത്തായി. കൃഷ്ണപ്പ ഗൗതമിന്റെ പന്തില്‍ കരുണ്‍ നായര്‍ ക്യാച്ചെടുത്താണ് ഇഷാന്റെ മടക്കം. 14.5 ഓവറില്‍ മുംബൈ സ്‌കോര്‍ 100 പിന്നിട്ടു. 45 പന്തില്‍ 70 റണ്‍സെടുത്ത രോഹിത് ശര്‍മ ഷമിയുടെ പന്തിലാണു പുറത്തായത്. രോഹിത് ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനില്‍വച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍ തട്ടിയെറിഞ്ഞു, ഇത് ജിമ്മി നീഷം അനായാസം പിടിച്ചെടുത്തു.
കീറണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് അവസാന രണ്ട് ഓവറുകളില്‍ നേടിയത് 44 റണ്‍സാണ്. മുഹമ്മദ് ഷമി എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സാണ് പാണ്ഡ്യയും പൊള്ളാര്‍ഡും ചേര്‍ന്ന് അടിച്ചെടുത്തത്. ഇരുപതാം ഓവറിലെ അവസാന മൂന്നു പന്തുകള്‍ പൊള്ളാര്‍ഡ് സിക്‌സ് പറത്തി. ഈ ഓവറില്‍ 25 റണ്‍സാണ് മുംബൈ ആകെ നേടിയത്. ഇതോടെ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലായി. പഞ്ചാബിനായി ഷെല്‍ഡന്‍ കോട്രല്‍, ഷമി, കൃഷ്ണപ്പ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ ഓപ്പണിംഗ്് വിക്കറ്റ് കൂട്ടുകെട്ടില്‍ മായങ്ക് അഗര്‍വാളും കെ.എല്‍. രാഹുലും 38 റണ്‍സ് നേടി. 25 റണ്‍സെടുത്ത അഗര്‍വാളിനെ ബൗള്‍ഡാക്കി ബുമ്രയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കരുണ്‍ നായരെ പൂജ്യത്തിന് ക്രുനാല്‍ പാണ്ഡ്യയും ബൗള്‍ഡാക്കി. രാഹുല്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചതോടെ പഞ്ചാബ് സ്‌കോര്‍ 50 പിന്നിട്ടു. അധികം വൈകാതെ രാഹുലിനെയും മുംബൈ വീഴ്ത്തി. 19 പന്തില്‍ 17 റണ്‍സെടുത്ത രാഹുലിനെ രാഹുല്‍ ചാഹറാണ് ബൗള്‍ഡാക്കിയത്. രണ്ട് സിക്‌സും മൂന്ന് ഫോറും നേടി നിക്കോളാസ് പുരാന്‍ 27 പന്തില്‍ 44 റണ്‍സ് അടിച്ചെടുത്തു.
തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് പഞ്ചാബിനെ സമ്മര്‍ദത്തിലാക്കി. റണ്ണൊഴുക്ക് പതുക്കെയായി. പഞ്ചാബ് സ്‌കോര്‍ 101-ല്‍ നില്‍ക്കെ പുരാനെ ക്വിന്റന്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച് പാറ്റിന്‍സന്‍ വിക്കറ്റ് സ്വന്തമാക്കി. മാക്‌സ്‌വെല്ലിനും കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. മാക്‌സ്‌വെല്ലിനെ പുറത്താക്കി രാഹുല്‍ ചാഹര്‍ വിക്കറ്റ് നേട്ടം രണ്ടാക്കി. ജെയിംസ് നീഷമിനെ ബുമ്രയും സര്‍ഫറാസ് ഖാനെ പാറ്റിന്‍സനും പുറത്താക്കി. ഇതോടെ പഞ്ചാബ് ഏഴിന് 121 എന്ന നിലയിലായി. ഒരു റണ്‍സ് മാത്രമെടുത്ത രവി ബിഷ്‌ണോയിയെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്തു മടക്കി. കൃഷ്ണപ്പ ഗൗതമും (13 പന്തില്‍ 22), മുഹമ്മദ് ഷമിയും (2 പന്തില്‍ 2) പുറത്താകാതെനിന്നു.
മുംബൈ ഇന്ത്യന്‍സിനായി ജെയിംസ് പാറ്റിന്‍സന്‍, ജസ്പ്രീത് ബുമ്ര, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
മുംബൈ ഇന്ത്യന്‍സിന്റെ സീസണിലെ രണ്ടാം ജയമാണ് പഞ്ചാബിനെതിരെ സ്വന്തമാക്കിയത്. ഇതോടെ നാല് പോയിന്റുമായി പട്ടികയില്‍ മുംബൈ ഒന്നാമതെത്തി. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നും തോറ്റ പഞ്ചാബ് ആറാമതാണ്.
https://www.facebook.com/Malayalivartha