തകർത്തടിച്ച് വേഡും മാക്സ്വെല്ലും; ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരന്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി.
മാത്യു വേഡ് (53 പന്തില്‍ 80), ഗ്ലെന്‍ മാക്സ്വെല് (36 പന്തില്‍ 54) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിനു മെച്ചപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. സ്റ്റീവ് സ്മിത്ത് 24 റണ്‍സ് നേടി പുറത്തായി. നായകന് ആരണ് ഫിഞ്ചി (0) നു തിളങ്ങാന്‍ കഴിഞ്ഞില്ല.
നാലോവറില്‍ 34 റണ്‍സ് നേടി രണ്ടു വിക്കറ്റ് നേടിയ വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നാലോവറില്‍ 33 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റ് പിഴുത ടി. നടരാജനും തിളങ്ങി. ഷര്‍ദുള്‍ താക്കുര്‍ ഒരു വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha






















