പതിനേഴാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച പാര്‍ഥിവ് പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

പതിനേഴാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച പാര്‍ഥിവ് പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും 'പയ്യന്‍' പാഡഴിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ പ്രഖ്യാപിച്ചു. 17-ാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച പാര്‍ഥിവ് പട്ടേലിന് ഇപ്പോള്‍ 35 വയസ്സുണ്ട്. 2002 ലാണ് ഇന്ത്യന്‍ ടീമിനുവേണ്ടി പാര്‍ഥിവ് പട്ടേല്‍ ആദ്യമായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്കായി 25 ടെസ്റ്റ് മത്സരങ്ങളും 38 ഏകദിന മത്സരങ്ങളും രണ്ട് ടി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരുടെ അഭാവം നേരിട്ട സമയത്താണ് പാര്‍ഥിവ് ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. എന്നാല്‍, പിന്നീട് ദിനേശ് കാര്‍ത്തിക്, മഹേന്ദ്ര സിങ് ധോണി എന്നിവര്‍ ഇന്ത്യന്‍ ടീമിലെത്തിയതോടെ പാര്‍ഥിവിന് അവസരങ്ങള്‍ നഷ്ടമായി. 2018 ലാണ് പാര്‍ഥിവ് ഇന്ത്യയ്ക്കുവേണ്ടി അവസാന മത്സരം കളിച്ചത്.
2002 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഇന്ത്യയ്ക്കായി രാജ്യാന്തര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 194 കളികളില്‍ നിന്ന് 11,000 റണ്‍സ് നേടിയിട്ടുള്ള താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 31.13 ശരാശരിയോടെ 934 റണ്‍സ് നേടിയിട്ടുണ്ട്. ആറ് അര്‍ധ സെഞ്ചുറികള്‍ സഹിതമാണിത്.
38 ഏകദിനങ്ങളില്‍ നിന്ന് 23.74 ശരാശരിയോടെ 736 റണ്‍സ് നേടി. നാല് അര്‍ധ സെഞ്ചുറികളാണ് ഏകദിനത്തില്‍ പാര്‍ഥിവിന് സ്വന്തമായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha