'ക്രിക്കറ്റിന് പുറത്തും ഒരു ജീവിതമുണ്ടെന്ന് മറക്കരുത്'; ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമായിരിക്കാന്‍ അവധിയെടുത്ത കോഹ്‌ലിയുടെ തീരുമാനത്തെ പ്രശംസിച്ച് സ്റ്റീവ് സ്‌മിത്ത്

ഓസ്‌ട്രേലിയയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം നാട്ടിലേക്ക് പോകാനുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്‌മിത്ത്. ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമായിരിക്കാന്‍ കോഹ്‌ലി അവധിയെടുത്തത് പ്രശംസനീയമാണെന്നും സ്‌മിത്ത് പറഞ്ഞു. കോഹ്‌ലിക്കും ഭാര്യ അനുഷ്‌കയ്‌ക്കും ജനുവരിയില്‍ കുഞ്ഞ് ജനിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്ബരയിലെ അവസാന മൂന്ന് ടെസ്റ്റുകളില്‍ നിന്ന് കോഹ്‌ലി അവധിയെടുത്തത്. കോഹ്‌ലിയുടെ പറ്റേര്‍ണിറ്റി ലീവ് ആവശ്യം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. കോഹ്‌ലിയുടെ തീരുമാനം ഉചിതവും പ്രശംസ അര്‍ഹിക്കുന്നതും ആണെന്നാണ് ഓസീസ് താരം സ്റ്റീവ് സ്‌മിത്ത് പറഞ്ഞത്.
"കോഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിന് വലിയ നഷ്ടമായിരിക്കും. അദ്ദേഹമൊരു ലോകോത്തര ക്രിക്കറ്ററാണ്. ഓസ്‌ട്രേലിയയില്‍ കളിക്കുന്നത് അദ്ദേഹത്തിനു എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് നമുക്ക് അറിയാം. എന്നാല്‍, അദ്ദേഹത്തിന് ക്രിക്കറ്റിന് പുറത്തും ഒരു ജീവിതമുണ്ടെന്ന് നമ്മള്‍ മറക്കരുത്. കുടുംബം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ ഭാര്യയ്‌ക്കൊപ്പം ആയിരിക്കണമെന്ന കോഹ്‌ലിയുടെ തീരുമാനം പ്രശംസ അര്‍ഹിക്കുന്നു. ഈ സമയത്ത് ഭാര്യക്കൊപ്പമായിരിക്കുകയെന്നത് ഉചിതമായ തീരുമാനമാണ്," സ്‌മിത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha