വിലക്കുകൾക്കും ഇടവേളകൾക്കും ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിൽ; സയ്യിദ് മുഷ്താഖ് അതി ട്വന്‍റി 20 ടൂര്‍ണമെന്‍റിനുള്ള കേരള ടീമില്‍ മുന്‍ ഇന്ത്യന്‍താരം എസ്. ശ്രീശാന്തിനെയും ഉള്‍പ്പെടുത്തി; 6 അംഗ സാധ്യത ടീമിലാണ് ശ്രീശാന്തിനേയും ഉള്‍പ്പെടുത്തിയത്

വിലക്കുകൾക്കും ഇടവേളകൾക്കും ശേഷം ശ്രീശാന്ത് വീണ്ടും കളിക്കളത്തിൽ. സയ്യിദ് മുഷ്താഖ് അതി ട്വന്‍റി 20 ടൂര്‍ണമെന്‍റിനുള്ള കേരള ടീമില്‍ മുന്‍ ഇന്ത്യന്‍താരം എസ്. ശ്രീശാന്തിനെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ് . 26 അംഗ സാധ്യത ടീമിലാണ് ശ്രീശാന്തിനേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോബിന്‍ ഉത്തപ്പ, ജലജ് സക്സേന തുടങ്ങിയവരാണ് ടീമിലെ അതിഥിതാരങ്ങള്‍. സഞ്ജു സാംസണ്‍, ബേസില്‍ തമ്ബി, സചിന്‍ ബേബി, ആസിഫ് കെ.എം തുടങ്ങിയവരും ടീമില്‍ ഉണ്ട്.
വാതുവെപ്പ് ആരോപണത്തെത്തുടര്‍ന്ന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്ന ശ്രീശാന്ത് ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത് എന്നതും ശ്രദ്ധേയം . ആജീവനാന്ത വിലക്കാണ് ആദ്യം ഏര്‍പ്പെടുത്തിയെങ്കിലും ബി.സി.സി.ഐ ഓബുഡ്സ്മാനില്‍ നല്‍കിയ അപ്പീലിനെത്തുടര്‍ന്ന് കാലാവധി കുറക്കുകയും ചെയ്തു. 2013 ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ശ്രീശാന്തും സഹതാരങ്ങളായ അജിത് ചാന്ദിലയതും അങ്കിത് ചവാനും വാതുവെപ്പ് വിലക്ക് നേരിട്ടത്. 37കാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റിലും 53 ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്. 2007ല്‍ ഇന്ത്യ ട്വന്‍റി 20 ലോകകപ്പ് നേടുമ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ഇന്ത്യന്‍ ടീമിൽ തന്നെ ഉണ്ടായിരുന്നു. .
https://www.facebook.com/Malayalivartha






















