ഓസ്ട്രേലിയെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം...

ഓസ്ട്രേലിയെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. സ്‌കോറിന് തുടങ്ങും മുന്‍പ് തന്നെ യുവ ഓപ്പണര്‍ പൃഥ്വി ഷായെ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പൂജ്യത്തില്‍ മടക്കി.
മൂന്ന് ഓവര്‍ പിന്നിടുമ്‌ബോള്‍ 2-1 എന്ന നിലയിലാണ് ടീം ഇന്ത്യ. ചേതേശ്വര്‍ പൂജാരയും(1*) മായങ്ക് അഗര്‍വാളുമാണ്(1*) ക്രീസില്‍.ഇന്ത്യന്‍ ടീം: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ ,ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര
ഓസ്ട്രേലിയന്‍ ടീം: ജോ ബേണ്‍സ്, മാത്യൂ വെയ്ഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ്‌ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.
https://www.facebook.com/Malayalivartha