ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കാനാകില്ലെന്ന് ബിസിസിഐ ; ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ്

ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നാലാഴ്ചയ്ക്കകം മറുപടിനൽകണമെന്ന് ബിസിസിഐക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് സുപ്രീംകോടതി നോട്ടിസ് അയച്ചത്. ബിസിസിഐയുടെ വിലക്കു ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരെ തെളിവായി ഫോൺ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴു ലക്ഷവും ജിജു ജനാർദ്ദനന് നാലു ലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ വ്യക്തമാക്കി. ഐപിഎൽ 2013 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ കളിയിൽ ഒത്തുകളി ആരോപിച്ച് ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തപ്പോഴാണു ബിസിസിഐ നടപടിയെടുത്തത്.
അതെ സമയം ക്രിക്കറ്റിലെ കഠിനമായ ശിക്ഷയാണ് വിലക്കെന്നും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശ്രീശാന്ത് ഇതനുഭവിച്ച് വരുകയാണന്നും അദേഹത്തിന്റെ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ബിസിസിഐ ഇടക്കാല ഭരണ സമിതി അദ്ധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു.
നാലാഴ്ച്ചകകം മറുപടി നല്‍കാനും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. അതെ സമയം കോടതിയില്‍ വിശ്വാസമുണ്ടെന്ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതിയിലെത്തിയ ശ്രീശാന്ത് പ്രതികരിച്ചു.
https://www.facebook.com/Malayalivartha