ആരെയും വേര്‍തിരിച്ച് നിര്‍ത്താനാവില്ല, ഒന്നിനൊന്ന് മികച്ചതായിരുന്നു ഓരോരുത്തരുടെയും സേവനങ്ങള്‍ ; സമ്മാനത്തുകയില്‍ വിവേചനം കാണിച്ച ബിസിസിഐക്കെതിരെ പരാതിയുമായി രാഹുല്‍ ദ്രാവിഡ്

സമ്മാനത്തുകയില്‍ വിവേചനം കാണിച്ച ബിസിസിഐക്കെതിരെ പരാതിയുമായി രാഹുല്‍ ദ്രാവിഡ്. കൗമാര ലോകക്കപ്പ് നേടിയ ടീം കോച്ചായ ദ്രാവിഡിനും മറ്റു സ്റ്റാഫിനും അനുവദിച്ച തുകകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ദ്രാവിഡ് മുന്നോട്ട് വന്നത്. ദ്രാവിഡിന് 50 ലക്ഷവും സപ്പോര്‍ട്ട് സ്റ്റാഫിന് 20 ലക്ഷം വീതവും ടീമംഗങ്ങള്‍ക്ക് 30 ലക്ഷം വീതവുമാണ് ബിസിസിഐ സമ്മാനം പ്രഖ്യാപിച്ചത്. സുപ്രീംകോടതി നിയമിച്ച ബിസിസിഐ ഭരണസമിതിയാണ് ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചത്.
എന്നാൽ അതിൽ പരാതി ബിസിസിഐയെ നേരിട്ടറിയിച്ച ദ്രാവിഡ് എല്ലാ സപ്പോര്‍ട്ട് സ്റ്റാഫിനുമുളള സമ്മാനത്തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ടീം സ്റ്റാഫിലെ എല്ലാവരുടെയും ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. ആരെയും വേര്‍തിരിച്ച് നിര്‍ത്താനാവില്ല. ഒന്നിനൊന്ന് മികച്ചതായിരുന്നു ഓരോരുത്തരുടെയും സേവനങ്ങള്‍. ഒരു പക്ഷേ എന്നേക്കാളുമേറെ കളിക്കാരും ടീം സ്റ്റാഫുമാണ് വിജയത്തിനായി യത്‌നിച്ചത്. ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ അവര്‍ക്കാണ് നല്‍കുന്നത്’ ദ്രാവിഡ് പറഞ്ഞു.
https://www.facebook.com/Malayalivartha