അമ്പയര്‍മാരുടെ നടപടിയെ പൊതുമേഖലാ ബാങ്കുദ്യോഗസ്ഥരുമായി ഉപമിച്ചു സെവാഗിന്റെ ട്വീറ്റ് ; സംഭവം വിവാദമായപ്പോൾ മറുപടിയുമായി താരം

വീരേന്ദര്‍ സെവാഗിന്റെ ട്വീറ്റുകൾ എന്നും കൊള്ളേണ്ടവർക്കിട്ടു കൊള്ളുന്നത് തന്നെയാണ്. കുറുക്കിക്കൊളളുന്ന വീരുവിന്റെ ട്വീറ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യാ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനത്തില്‍ ജയത്തിലേക്ക് രണ്ടു റണ്‍സ് മാത്രംബാക്കിയുള്ളപ്പോൾ ലഞ്ച് ബ്രേക്കിന് പിരിഞ്ഞ അമ്പയര്‍മാരുടെ നടപടിയെ കളിയാക്കികൊണ്ട് വീരു ഒരു ട്വീറ്റ് ഇട്ടിരുന്നു. ജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ ലഞ്ച് കഴിച്ചു വരാന്‍ പറഞ്ഞ അമ്പയര്‍മാരുടെ നടപടി പൊതുമേഖലാ ബാങ്കളില്‍ എത്തുന്ന സാധാരണ ജനങ്ങളോട് ജീവനക്കാര്‍ പറയുന്നത് പോലെയാണെന്നായിരുന്നു ട്വീറ്റ്.
എന്നാൽ ട്വീറ്റിന് ശേഷമാണ് വീരുവിന് പണികിട്ടിയത്. ട്വീറ്റിന് മറുപടിയുമായി നിരവധി ജീവനക്കാരാണ് രംഗത്തെത്തിയത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുന്ന ബാങ്ക് ജീവനക്കാരെ അവഹേളിക്കുന്ന പ്രസ്താവനയായി സെവാഗിന്റേതെന്നും സെവാഗിനെ പോലൊരു താരത്തില്‍ നിന്ന് ഇങ്ങനെയൊരു പ്രസ്താവന ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാൽ അതിനു മറുപടിയുമായി സെവാഗ് രംഗത്ത് വന്നു. തന്റെ ട്വീറ്റിനെ തെറ്റിദ്ധരിക്കരുതെന്നും ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളിലും സാധാരണക്കാരോട് ജീവനക്കാരുടെ സമീപനം ഇതുപോലെയാണെന്നും പേപ്പറില്ലെന്നും പ്രിന്ററില്ലെന്നും മഷിയില്ലെന്നും പറഞ്ഞ് അവരെ നടത്തിക്കാറുണ്ടെന്നുമാണ് സെവാഗിന്റെ മറുപടി പറഞ്ഞു.
https://www.facebook.com/Malayalivartha