സ്പിൻ ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; നിർണായക തീരുമാനം ഈ ആഴ്ച്ച

ഐപിഎൽ പതിനൊന്നാം സീസണിലേക്ക് സ്പിൻ ഇതിഹാസം ഷെയിൻ വോൺ തിരിച്ചെത്താൻ സാധ്യത. ഐപിഎല്ലിൽ നേരത്തെ രാജസ്ഥാൻ റോയൽസിന്റെ പരിശീലകൻ ആയിരുന്നു വോൺ. പിന്നീട് രാജസ്ഥാൻ രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്നതോടെ പരിശീലക സ്ഥാനം ഉപേക്ഷിച്ചിരുന്നു. എന്നാൽ വിലക്ക് മാറി തിരിച്ചെത്തിയ രാജസ്ഥാനിലേക്ക് വോൺ മടങ്ങിയെത്താനാണ് സാധ്യത. ട്വിറ്ററിൽ ഇത് സംബന്ധിച്ച സൂചന വോൺ നൽകിയിട്ടുണ്ട്. ഒരു ആഴ്ച്ചക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ഇതുവരെ പരിശീലകനെ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎൽ ആരംഭിച്ചപ്പോൾ രാജസ്ഥാനെ നയിച്ചതും വോണായിരുന്നു. വോണിന്റെ കീഴിൽ രാജസ്ഥാൻ ആദ്യ ഐപിഎൽ കിരീടവും സ്വന്തമാക്കി. പിന്നീട് ഇദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ വോൺ ഓസ്‌ട്രേലിയ്ക്കയായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്. ഓസ്‌ട്രേലിയൻ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്താണ് രാജസ്ഥന്റെ നായകൻ.
https://www.facebook.com/Malayalivartha