മൂന്നാം ജയം തേടി കൊഹ്‌ലിപ്പട; പരിക്കിന്റെ ഭീതിയിൽ ദക്ഷിണാഫ്രിക്ക

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ കേപ്ടൗണിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിരയ്‌ക്കൊപ്പം ബൗളിങ്ങും മികച്ച നിലവാരത്തിലേക്ക് ഉയർന്നു. സ്പിന്നർമാരായ ചഹലും കുൽദീപ് യാദവും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തെടുത്തത്. ഇവർ തന്നെയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്.
സ്പിന്നർമാർക്ക് പുറമെ ഇന്ത്യയുടെ പേസ് നിരയും മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. ഇന്ത്യയുടെ ബാറ്റിംഗ് നിര ഏകദിനത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടില്ല. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ കൊഹ്‌ലി ഏതു സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ ചെയ്യാൻ പ്രാപ്തനാണ്. രഹാനെയും ആദ്യ കളിയിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. ഓപ്പണിങ്ങിൽ ധവാൻ മികച്ച പ്രകടനം നടത്തിയെങ്കിലും രോഹിത് ശർമ്മ രണ്ട് കളിയിലും നിരാശപ്പെടുത്തി.
എന്നാൽ ദക്ഷിണാഫ്രിക്കയെ അലട്ടുന്നത് പരിക്കാണ്. മുൻ നിര താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്. പരമ്പര തുടങ്ങുന്നതിനു മുൻപ് ഡിവില്ലേഴ്‌സും പിന്നീട് ക്യാപ്റ്റൻ ഡുപ്ലെസിയും ഏറ്റവും ഒടുവിൽ വിക്കറ്റ് കീപ്പർ ഡികോക്കും പരിക്കേറ്റ് പുറത്തായി. അംലയെ മാറ്റി നിർത്തിയാൽ മികച്ച മുൻ നിര ബാറ്റ്സ്മാൻമാർ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക നാളെ ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha