വിജയക്കുതിപ്പ് തുടരാൻ കൊഹ്‌ലിപ്പട; ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ട് പുതുമുഖങ്ങൾ; ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മർക്രം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് പുതുമുഖങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ലുങ്കി എൻഗിഡിയും ഹെൻറിക് ക്ലാസനുമാണ് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ മാറ്റങ്ങൾ ഇല്ലാതെയാണ് ഇറങ്ങിയത്. പരിക്ക് അലട്ടുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ആദ്യ ഏകദിന പരമ്പര എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് കളികളിലും സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഇന്ത്യ വിജയിച്ചത്.
സ്പിന്നർമാരായ ചാഹല്‍–കുല്‍ദീപ് സഖ്യമാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്. രണ്ട് കളികളിൽ നിന്നും 13 വിക്കറ്റാണ് ഇരുവരും പിഴുതത്. ബാറ്റിംഗ് നിരയിൽ ക്യാപ്റ്റൻ കൊഹ്‌ലി മികച്ച ഫോമിലാണ്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ ധവാനും ഫോമിലേക്ക് ഉയർന്നതും ഇന്ത്യയ്ക്ക് നേട്ടമാണ്.
https://www.facebook.com/Malayalivartha