'കാഴ്ചപരിമിതരുടെ ക്രിക്കറ്റില്‍ നമ്മൾ തുടര്‍ച്ചയായ നാലാം കിരീടമാണ് നേടുന്നത്'; ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ അംഗീകാരം നൽകണമെന്ന ആവശ്യവുമായി സച്ചിൻ

ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും താരങ്ങളെ ബിസിസിഐയുടെ പെന്‍ഷന്‍ സ്കീമിന് കീഴില്‍ പരിഗണിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇത് സംബന്ധിച്ച് സച്ചിൻ വിനോദ് റായി അധ്യക്ഷനായ ബിസിസിഐ ഭരണസമിതിക്ക് കത്തയച്ചു.
കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ തുടർച്ചയായി നാലാം തവണയാണ് കിരീടം നേടുന്നത്. ജനുവരി 20ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് നേടിയിരുന്നു. എല്ലാവര്‍ക്കും പ്രചോദനമാകുന്ന വിജയമാണ് കാഴ്ചപരിമിതരുടെ ഇന്ത്യന്‍ ടീം നേടിയതെന്നും കഴിഞ്ഞ കാലങ്ങളില്‍ ബിസിസിഐ അവരെ പരിഗണിച്ചതുപോലെ ഇത്തവണയും പരിഗണിക്കണമെന്നും സച്ചിന്‍ കത്തിൽ പറഞ്ഞു.
ഒട്ടേറെ തടസ്സങ്ങള്‍ മറികടന്ന് ഒറ്റക്കെട്ടായി പോരാടിയാണ് അവര്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയത്. അവരുടെ വിജയം മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പ് നേടിയ ടീമംഗങ്ങള്‍ക്ക് ബിസിസിഐ പാരിതോഷികം നല്‍കുമെന്ന് വിനോദ് റായി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha