ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ തള്ളി മാറ്റി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ അയ്യർ; ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന ഛേത്രിയെ കൈകൊണ്ട് നീക്കി, രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ബംഗളൂരു എഫ് സി. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചാണ് ബംഗളൂരു ഇത്തരത്തിൽ കിരീടം നേടിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും ഗോള്‍ നേടിയ മുംബൈ സിറ്റിക്കെതിരെ ശിവശക്തി, അലന്‍ കോസ്റ്റ എന്നിവരാണ് ബംഗളൂരുവിന്റെ ഗോള്‍ നേടിയിരിക്കുന്നത്. അപുയയുടെ വകയായിരുന്നു മുംബൈ ഗോള്‍ നേടിയത്. ഏഷ്യയിലെ തന്നെ പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഡ്യൂറന്റ് കപ്പ് എന്നത്.
അതോടൊപ്പം തന്നെ അത്രയും ചരിത്രം പേറുന്ന ടൂര്‍ണമെന്റിന്റെ സമ്മാനദാന ചടങ്ങില്‍ ഒട്ടും രസകരമല്ലാത്ത സംഭവം നടന്നിരിക്കുകയാണ്. അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍ അയ്യര്‍, ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ തള്ളി മാറ്റി ഫോട്ടോയില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് ഈ വീഡിയോ.
അതേസമയം ട്രോഫി നല്‍കുന്ന ചടങ്ങിലാണ് സംഭവം. ഗവര്‍ണര്‍ ഛേത്രിക്ക് തൊട്ടുപിറകിലായിരുന്നു. ഛേത്രി ട്രോഫിയേറ്റുവാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ ഛേത്രിയോട് മാറിനില്‍ക്കാന്‍ പറയുകയും തോളില്‍ പിടിച്ച് പിന്നിലേക്ക് തള്ളുകയുമാണ് ചെയ്യുന്നത്.
ഇതേതുടർന്ന് ഗവര്‍ണര്‍ക്കെതിരെ സോഷ്യല്‍ മീഡിയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടന്നുവരുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ ഛേത്രിയെ ബഹുമാനിക്കണമായിരുന്നുവെന്നാണ് പല ട്വീറ്റുകളും ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha