മെസ്സിയെ കണ്ടോ? മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചു വാങ്ങി! പുറകിൽ നിന്ന് മെസ്സി ഉറങ്ങുകയായിരുന്നു എന്ന് ആക്ഷൻ കാണിക്കുന്ന മറ്റുചിലർ, കളി കാണാൻ വന്ന മുഴുവൻ പേരോടും ചോദിച്ചിട്ടും മെസ്സി എവിടെയാണെന്ന് പറഞ്ഞു തന്നില്ലെന്ന് പരിഹസിച്ച് ആരാധകർ, വീഡിയോ വൈറൽ...

ഖത്തർ ലോകകപ്പിൽ കഴിഞ്ഞ ദിവസം അർജൻ്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയതിന് പിന്നാലെ പല വിധത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. ഒന്നിനെതിരെ രണ്ട് ഗോളിന് ആയിരുന്നു അർജൻ്റീനയുടെ പരാജയം കുറിച്ചത്. ആദ്യ പകുതിയിൽ തന്നെ ലഭിച്ച പെനാലിറ്റി ഗോളാക്കി മാറ്റിയ മെസ്സിയിലൂടെ അർജൻ്റീന മുന്നിട്ടുനിന്ന ശേഷമാണ് പരാജയം ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം താരത്തിനും ടീമിനുമെതിരെ വലിയ രീതിയിലുള്ള വിമർശനവും പരിഹാസവും ആണ് കാണുവാൻ സാധിക്കുന്നത്.
എന്നാൽ ഇതിനിടയിൽ മത്സരശേഷം ലൈവ് റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരോട് മെസ്സിയെ കണ്ടോ? എന്ന് ചോദിക്കുന്ന സൗദി ആരാധകരുടെ വീഡിയോ വൈറലായി മാറുകയാണ്. മാധ്യമപ്രവർത്തകന്റെ മൈക്ക് പിടിച്ചു വാങ്ങിയശേഷം മെസ്സിയെ കണ്ടോ എന്ന് ഒരാൾ ചോദിക്കുന്നു, മറ്റുചിലർ പുറകിൽ നിന്ന് മെസ്സി ഉറങ്ങുകയായിരുന്നു എന്ന് ആക്ഷൻ കാണിക്കുകയും ചെയ്യുന്നു. മറ്റൊരാൾ കളി കാണാൻ വന്ന മുഴുവൻ പേരോടും ചോദിച്ചിട്ടും മെസ്സി എവിടെയാണെന്ന് പറഞ്ഞു തന്നിലെന്നും പരിഹസിക്കുകയാണ് ചെയ്യുന്നത്.
അതേസമയം അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസിര്‍ അല്‍-ശഹ്‌റാനിയെ റിയാദിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍-ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് ഗുരുതര പരുക്കേറ്റത്. പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ശഹ്‌റാനിയുടെ മുഖത്ത് ഇടിക്കുകയാണ് ചെയ്തത്. ഗുരുതരമായി പരുക്കേറ്റ് മൈതാനത്ത് വീണ ശഹ്‌റാനിയെ സ്ട്രെച്ചറിൽ കിടത്തിയാണ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha