സ്പാനിഷ് ഫുട്‌ബോളിലെ വമ്പന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിനുള്ള സര്‍വ്വകാല റെക്കോഡ് ഇനി ലയണല്‍ മെസിക്ക് സ്വന്തം

സ്പാനിഷ് ഫുട്‌ബോളിലെ വമ്പന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിനുള്ള സര്‍വ്വകാല റെക്കോഡ് ഇനി ലയണല്‍ മെസിക്ക് സ്വന്തം.
റയല്‍ സോഷ്യഡാഡിന് എതിരായ മത്സരത്തിലാണ് ക്ലബ്ബ് നായകന്‍ കൂടിയായ മെസി ഈ നേട്ടം സ്വന്തമാക്കിയത്. ക്ലബ്ബ് ഇതിഹാസം സാവിയുടെ റെക്കോഡാണ് മെസി പഴങ്കഥയാക്കിയത്. ലാ ലീഗയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ബാഴ്സയെ പ്രതിനിധീകരിച്ച താരമെന്ന റെക്കോഡ് മെസി നേരത്തെ സ്വന്തമാക്കിയിരുന്നു.
ബാഴ്സയ്ക്ക് വേണ്ടി 767 മത്സരങ്ങളിലാണ് മെസി ബൂട്ടണിഞ്ഞത്. ഇതില്‍ 536 മത്സരങ്ങളില്‍ വിജയിക്കുകയും 140 മത്സരങ്ങളില്‍ സമനില നേടുകയും ചെയ്തിട്ടുണ്ട്.
2004 ഒക്ടോബറില്‍ പതിനേഴാം വയസിലാണ് മെസി ബാഴ്‌സാ സീനിയര്‍ ടീമിനെ ആദ്യമായി പ്രതിനിധീകരിക്കുന്നത്. ഇതിനോടകം തന്നെ 511 ലാ ലീഗ , 149 ചാമ്പ്യന്‍സ് ലീഗ് , 79 കോപ്പാ ഡെല്‍ റെയ്, 20 സ്പാനിഷ് കപ്പ്, അഞ്ച് ക്ലബ്ബ് ലോകകപ്പ്, നാല് യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നീ മത്സരങ്ങളില്‍ മെസി ബാഴ്‌സാ ജേഴ്‌സിയണിഞ്ഞു കളിച്ചിട്ടുണ്ട്.
ഈ വേനലോടെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് മെസി പുതിയ ക്ലബ്ബ് റെക്കോഡ് തീര്‍ക്കുന്നത്. 33കാരനായ താരം ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha