സാനിയ മിര്‍സയുടെ സഖ്യം അബുദാബി ഓപ്പണില്‍ നിന്ന് പുറത്ത്...

സാനിയ മിര്‍സയുടെ സഖ്യം അബുദാബി ഓപ്പണില്‍ നിന്ന് പുറത്ത്. വനിത ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ സാനിയ മിര്‍സയും അമേരിക്കയുടെ ബെഥാനി മാറ്റെക് സാന്‍ഡ്സും ചേര്‍ന്ന സഖ്യം തോല്‍വി നേരിട്ടു.
ബെല്‍ജിയത്തിന്റെ കിര്‍സ്റ്റണ്‍ ഫ്‌ലിപ്കെന്‍സും ജര്‍മനിയുടെ ലോറ സീഗെമുണ്ടുമാണ് സാനിയ സഖ്യത്തെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയം. സ്‌കോര്‍: 3-6, 4-6.
ഈ മാസം പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ് സാനിയ മിര്‍സ. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ശേഷം കരിയര്‍ അവസാനിപ്പിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha