ഫ്രഞ്ച് ഓപണില്‍ ഇതിഹാസ താരം റാഫേല്‍ നദാലിന് തോല്‍വി...

ഫ്രഞ്ച് ഓപണില്‍ ഇതിഹാസ താരം റാഫേല്‍ നദാലിന് തോല്‍വി. ആദ്യ റൗണ്ടില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വാരേവിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് പുറത്തായത് (63, 76, 63).
14 ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ നദാലിന്റെ അവസാന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റായിരിക്കുമിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 113 ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങളില്‍ നാലാമത്തെ തോല്‍വിയായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ കാര്യമായി കളത്തിലിറങ്ങാത്ത നദാല്‍ ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കളിക്കാനിറങ്ങുന്നത് അണ്‍സീഡഡ് താരമായാണ്.
2022ലെ സെമിയില്‍ ഇവിടെ സ്വരേവും നദാലും ഏറ്റുമുട്ടിയിരുന്നു. പരിക്കിനെ തുടര്‍ന്നു സ്വരേവ് പിന്‍മാറി. 2022ലാണ് നദാല്‍ ഇവിടെ അവസാനമായി കിരീടം നേടിയത്. 15ാം ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കി കളം വിടാനായിരുന്നു നദാലിന്റെ മോഹം. പക്ഷെ അതിന് കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha