39-ാമത് ദേശീയ യൂത്ത് ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് കേരള വനിതകള്‍
39-ാമത് ദേശീയ യൂത്ത് ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് കേരള വനിതകള്‍ . കൊല്‍ക്കത്തയിലെ ഹൗറ സാബുജ് സതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാനെ 76-38 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സെമി ബര്‍ത്ത് ഉറപ്പിച്ചത്.
21 പോയന്റമായി ആര്‍ത്തിക കേരളത്തിന്റെ ടോപ് സ്‌കോററായി മാറി. വൈഗ 19ഉം ദിയ ബിജു14 പോയന്റും സ്വന്തമാക്കി. രാജസ്ഥാനുവേണ്ടി ജയ ദധിച്ച് 13 പോയന്റ് നേടി. സെമിയില്‍ കേരളം ഏറ്റുമുട്ടുക തമിഴ്നാട് - ഗുജറാത്ത് മത്സരത്തിലെ ജേതാക്കളുമായാണ് .
"
https://www.facebook.com/Malayalivartha