രഞ്ജി ട്രോഫി .... കേരളം ഇന്ന് കളത്തിലിറങ്ങുന്നു

രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ഇന്ന് കളത്തിലിറങ്ങുന്നു. കരുത്തരായ ഗുജറാത്താണ് എതിരാളികള്‍. ഈ സീസണില്‍ ടീം സ്വപ്ന സമാന കുതിപ്പാണ് നടത്തുന്നത്. സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലുള്ള ടീം ആത്മവിശ്വാസത്തിലാണ്.
രാവിലെ 9.30 മുതലാണ് പോരാട്ടം.ജമ്മു കശ്മീരിനെതിരായ ക്വാര്‍ട്ടറില്‍ കളി കൈവിട്ടെന്നു കരുതിയിടത്തു നിന്നാണ് കേരളം തിരിച്ചു കയറിയത്. പത്താം വിക്കറ്റ് കൂട്ടുകെട്ടിലൂടെ കേരളം സമനില പിടിച്ചാണ് സെമി ഉറപ്പാക്കിയത്.
പ്രാഥമിക ഘട്ടത്തിലും ക്വാര്‍ട്ടറിലുമായി തോല്‍വി അറിയാതെയാണ് അവസാന നാലില്‍ കേരളം ഇടം പിടിച്ചത്. ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി സെമി കളിക്കാനിറങ്ങുന്നത്.
2018-19 സീസണിലാണ് ആദ്യമായി സെമി കണ്ടത്. അന്നു പക്ഷേ വിദര്‍ഭയോടു തോറ്റു. ഗുജറാത്ത് 2016-17 സീസണിലെ രഞ്ജി ചാംപ്യന്‍മാരാണ്.
ബൗളിങില്‍ വെറ്ററന്‍ താരം ജലജ് സക്‌സേന, എംഡി നിധീഷ് എന്നിവരുടെ മികവാണ് കേരളത്തിനു തുണയായത്.
"
https://www.facebook.com/Malayalivartha