സൈനികരോടൊപ്പം വോളിബോള്‍ കളിച്ച് 'സ്റ്റാറായി' എം.എസ്. ധോണി

ഇപ്പോള്‍ കശ്മീരിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ്. ധോണി സൈനികരോടൊപ്പം ധോണി വോളിബോള്‍ കളിക്കുന്ന ദൃശ്യം പുറത്തുവന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി പാരഷൂട്ട് റെജിമെന്റിനൊപ്പം രണ്ട് മാസത്തെ സൈനിക സേവനത്തിനായാണ് കശ്മരിലെത്തിയത്. സമൂഹമാധ്യമങ്ങളില്‍ ധോണി ആരാധകര്‍ വിഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചതോടെ ക്രിക്കറ്റ് താരത്തിന്റെ വോളിബോള്‍ കളി വൈറലായി.
സൈനികര്‍ക്ക് ധോണി ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിട്ടുനല്‍കുന്ന ചിത്രവും നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 15 വരെയാണ് കശ്മീരില്‍ ധോണി സൈനിക സേവനം നടത്തുന്നത്. സഹപ്രവര്‍ത്തകരോടൊപ്പം പട്രോളിങ് ഉള്‍പ്പെടെയുള്ള ജോലികളിലും ധോണി ഏര്‍പ്പെടുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂസീലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നടക്കുന്ന ട്വന്റി20 മല്‍സരങ്ങളില്‍ ധോണി ഇന്ത്യയ്ക്കായി മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്‍ മല്‍സരങ്ങളിലും ധോണി കളിച്ചേക്കും.
ലോകകപ്പില്‍ ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും നിറംമങ്ങിയ, ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു സൈനിക സേവനത്തിനു പോകാന്‍ തീരുമാനിക്കുന്നത്. യുവതാരങ്ങള്‍ക്കായി ധോണി വഴിമാറിക്കൊടുക്കണമെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
2011 സെപ്റ്റംബറിലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ധോണിക്കു നല്‍കുന്നത്. ഓണററി പദവിയാണിത്. അതായത് ബഹുമാനാര്‍ഥം നല്‍കുന്നത്. ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. നടന്‍ മോഹന്‍ലാലിനു പിന്നീടു നല്‍കിയതും ഇതേ ലഫ്. കേണല്‍ പദവിയാണ്. ധോണിക്കൊപ്പം ഒളിംപിക്‌സ് സ്വര്‍ണ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്കും ലഫ്. കേണല്‍ പദവി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha