ആഭരണങ്ങളുടെ തിളക്കം നിലനിര്‍ത്താന്‍.

ആഭരണങ്ങളോട് ഇഷ്ടമില്ലാ്ത്തവര്‍ വളരെ ചുരുക്കം തന്നെ. ഇപ്പോള്‍ പല തരത്തിലുള്ള കടലാസ് ആഭരണങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണ്ണവും രത്‌നവും വജ്രവും വരെ സ്ത്രീകളുടെ ആഭരണ ശേഖരത്തില്‍ ഉണ്ടാകും. വില കൂടിയ ആഭരണങ്ങള്‍ വാങ്ങിയാല്‍ മാത്രം പോരാ അവയുടെ തിളക്കവും പുതുമയും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേക സംരക്ഷണവും ആവശ്യമാണ്. വിവാഹത്തിനും പാര്‍ട്ടികള്‍ക്കുമൊക്കെ പ്രൗഢിയോടെ അണിഞ്ഞൊരുങ്ങാന്‍ ഒഴിച്ച് കൂടാനാവാത്തവയാണ് ആഭരണങ്ങള്‍. ആഭരണങ്ങളുടെ തിളക്കം ഒട്ടും മങ്ങാതെ മറ്റുള്ളവരുടെ മുന്നില്‍ തിളങ്ങി നില്‍ക്കാനായിതാന്മമഴക്കാലത്ത് ആഭരണങ്ങള്‍ നനയാന്‍ സാധ്യത ഉണ്ട്. ഇത് ആഭരണത്തിന്റെ തിളക്കം നഷ്ടപ്പെടുത്തും. അതിനാല്‍ അവ നന്നായി ഉണക്കി സൂക്ഷിക്കുക.
സ്വര്‍ണ്ണം, പ്ലാറ്റിനം എന്നിവ വെള്ളിയേക്കള്‍ പെട്ടെന്ന് തിളക്കം നഷ്ടപ്പെടുന്നവയാണ്. അതിനാല്‍ സാധാരണ അവസരങ്ങളില്‍ ഇവ ഒഴിവാക്കി വെള്ളി ആഭരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. പേള്‍,കോറല്‍ ആഭരണങ്ങള്‍ക്ക് പ്രത്യേക സംരംക്ഷണം ആവശ്യമാണ്. ഇവ പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിക്കുക. മറ്റു ആഭരണങ്ങളുമായി ഉരസാതിരിക്കുവാന്‍ ശ്രദ്ധിക്കുക. ഈര്‍പ്പം ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തും. അതിനാല്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയില്‍ അല്‍പം സിലിക്ക കൂടി സൂക്ഷിക്കുക. സിലിക്ക ഈര്‍പ്പം വലിച്ചെടുക്കും.
വായുകടക്കാത്ത പ്ലാസ്റ്റിക് ബാഗുകളോ ബോക്‌സോ ആഭരണങ്ങള്‍ സൂക്ഷിക്കാന്‍ തെരഞ്ഞടുക്കാം. ഇത്തരം പെട്ടികളില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചാല്‍ തിളക്കം നഷ്ടപ്പെടാതിരിക്കും.
ആഭരണങ്ങള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക. ഡയമണ്ട്, സ്‌റ്റോണ്‍ എന്നിവ വൃത്തിയാക്കാന്‍ വീര്യം കുറഞ്ഞ സോപ്പ് ലായനിയോ ആഭരണങ്ങള്‍ വൃത്തിയാക്കുന്ന ലായനിയോ ഉപയോഗിക്കുക. എന്നാല്‍ പേള്‍, കോറല്‍ എന്നിവ വൃത്തിയാക്കാന്‍ പ്രത്യേക ലായനികളൊന്നും ഉപയോഗിക്കരുത്. വെള്ളി ആഭരണങ്ങളുടെ തിളക്കം നിലനിര്‍ത്താന്‍ വെള്ളനിറത്തിലുള്ള ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാം. ടൂത്ത്‌പേസ്റ്റ് ഉരസിയതിന് ശേഷം മൃദുവായ തുണി കൊണ്ട് തുടച്ച് ആഭരണം വൃത്തിയാക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha